രാജ്ഞിയുടെ സംസ്‌കാരം പൂര്‍ത്തിയാക്കാന്‍ കാത്തിരുന്ന് ലിസ് ട്രസ്; നികുതികള്‍ വെട്ടിക്കുറയ്ക്കാനുള്ള 'എമര്‍ജന്‍സി ബജറ്റ്' അടുത്ത ആഴ്ച തന്നെ; തെരഞ്ഞെടുപ്പിന്റെ ചൂടാറും മുന്‍പ് നേതൃത്വം ഉറപ്പിക്കാന്‍ നീക്കങ്ങളുമായി പ്രധാനമന്ത്രി

രാജ്ഞിയുടെ സംസ്‌കാരം പൂര്‍ത്തിയാക്കാന്‍ കാത്തിരുന്ന് ലിസ് ട്രസ്; നികുതികള്‍ വെട്ടിക്കുറയ്ക്കാനുള്ള 'എമര്‍ജന്‍സി ബജറ്റ്' അടുത്ത ആഴ്ച തന്നെ; തെരഞ്ഞെടുപ്പിന്റെ ചൂടാറും മുന്‍പ് നേതൃത്വം ഉറപ്പിക്കാന്‍ നീക്കങ്ങളുമായി പ്രധാനമന്ത്രി

ലിസ് ട്രസിനെ സംബന്ധിച്ച് രാജ്ഞിയുടെ മരണം നിസ്സാര തിരിച്ചടിയല്ല. ടോറി നേതൃപോരാട്ടത്തില്‍ വിജയിച്ച് കയറി പാര്‍ലമെന്റില്‍ ഇരിപ്പ് ഉറപ്പിക്കുന്നതിന് മുന്‍പാണ് രാജ്ഞി സ്‌കോട്ട്‌ലണ്ടില്‍ മരിച്ചത്. രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട് തിളക്കമേറുന്ന പ്രഖ്യാപനങ്ങള്‍ നടത്താന്‍ കാത്തിരിക്കുമ്പോഴാണ് രാജ്യത്തെ ദുഃഖത്തിലാഴ്ത്തി മരണം തേടിയെത്തിയത്.


ഇതോടെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്തി കൈയടി വാങ്ങാന്‍ പ്രധാനമന്ത്രിക്ക് കാത്തിരിക്കേണ്ട അവസ്ഥയാണ്. ദേശീയ ദുഃഖാചരണം അവസാനിക്കുന്നത് വരെ ജനം തന്നെ ശ്രദ്ധിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ ജീവിതച്ചെലവ് പ്രതിസന്ധിയില്‍ ഇടപെട്ട് നികുതി വെട്ടിക്കുറയ്ക്കുന്ന എമര്‍ജന്‍സി ബജറ്റ് പ്രഖ്യാപനങ്ങള്‍ നടത്താനാണ് ട്രസിന്റെ പദ്ധതി.

രാജ്യം ദുഃഖം ആചരിക്കുമ്പോള്‍ പ്രധാനമന്ത്രിയും, ചാന്‍സലര്‍ ക്വാസി ക്വാര്‍ടെംഗും ജനകീയ പാക്കേജ് തയ്യാറാക്കുന്ന തിരക്കിലാണ്. തിങ്കളാഴ്ച ലോകനേതാക്കള്‍ ബ്രിട്ടനില്‍ എത്തിച്ചേരുകയും, ഇതിന് ശേഷം പ്രധാനമന്ത്രിയുടെ യാത്രയും വന്നുചേരുന്നതിനാല്‍ വ്യാഴാഴ്ചയാകും ഇതിനുള്ള സാധ്യത കാണുന്നത്.

10 ദിവസത്തെ ദുഃഖാചരണം മൂലം രാഷ്ട്രീയം സ്തംഭിച്ച അവസ്ഥയാണ്. എന്നാല്‍ ഏറെ ദിനങ്ങള്‍ ഈ വിധം മുന്നോട്ട് പോകാന്‍ കഴിയുകയുമില്ല. ജൂലൈയില്‍ ജിഡിപി സ്തംഭനാവസ്ഥയില്‍ എത്തിച്ചേര്‍ന്നത് പോലെയാണ്. പണപ്പെരുപ്പത്തിന്റെ കൂടുതല്‍ ദുരിത കണക്കുകള്‍ ഈയാഴ്ച പുറത്തുവരികയും ചെയ്യും.

രണ്ട് വര്‍ഷത്തേക്ക് എനര്‍ജി ബില്ലുകള്‍ മരവിപ്പിച്ച് നിര്‍ത്താനുള്ള പദ്ധതികള്‍ ലിസ് ട്രസ് അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര എനര്‍ജി സപ്ലൈ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്കും ഇവര്‍ തുടക്കം കുറിച്ചിട്ടുണ്ട്.
Other News in this category



4malayalees Recommends