എലിസബത്ത് രാജ്ഞിയ്ക്ക് വിട പറയുമ്പോഴും കൊട്ടാരത്തിലെ രാജ കുടുംബത്തിലെ ചിലരോടുള്ള എതിര്‍പ്പ് പരസ്യമാക്കി ജനം ; ആന്‍ഡ്രൂവിനും മേഗനും നേരെ അവഹേളനം

എലിസബത്ത് രാജ്ഞിയ്ക്ക് വിട പറയുമ്പോഴും കൊട്ടാരത്തിലെ രാജ കുടുംബത്തിലെ ചിലരോടുള്ള എതിര്‍പ്പ് പരസ്യമാക്കി ജനം ; ആന്‍ഡ്രൂവിനും മേഗനും നേരെ അവഹേളനം
രാജ കുടുംബത്തില്‍ നിന്ന് മാറി പിന്നീട് ഒരുപിടി വിമര്‍ശനങ്ങള്‍ ഉന്നയിച്ച മേഗനെ അംഗീകരിക്കാത്ത വലിയൊരു വിഭാഗം തന്നെ യുകെയിലുണ്ട്. രാജകുടുംബത്തെ രൂക്ഷമായി വിമര്‍ശിച്ച മേഗന് ഒരുതരത്തില്‍ പറഞ്ഞാല്‍ ജനരോഷം തന്നെ ഏറ്റുവാങ്ങുകയാണ്. എലിസബത്ത് രാജ്ഞിയുടെ മരണാനന്തരം നടക്കുന്ന പൊതു ദര്‍ശന ചടങ്ങില്‍ ഇത്തരത്തില്‍ വിവിധ സംഭവങ്ങളാണ് ഉയരുന്നത്.


വില്യമിനും കെയ്റ്റിനുമൊപ്പം ഹാരിയും മേഗനും രാഞ്ജിയ്ക്കായി സമര്‍പ്പിച്ച പുഷ്പ ചക്രങ്ങള്‍ സന്ദര്‍ശിക്കാനെത്തവേ മേഗന് തിരിച്ചടിയായ സംഭവം നടന്നത്. മേഗന്‍ ഒരു യുവതിയ്ക്ക് ഹസ്തദാനത്തിനായി കൈനീട്ടി.എന്നാല്‍ അവര്‍ കൈ നല്‍കിയില്ല, മേഗന് നേരെ മുഖം തിരിച്ചു. എന്നാല്‍ മേഗന്‍ മറ്റുള്ളവരുമായി അടുത്ത് ഇടപഴകി മുന്നോട്ട് പോയി. ഹസ്തദാനം ചെയ്യാതിരുന്ന യുവതി സുഹത്തുമായി സംസാരിക്കുന്നതും ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോയ്ക്ക് ലഭിച്ചത് അയ്യായിരത്തിലേറെ ലൈക്കുകളാണ്. എന്നാല്‍ യുവതിയുടെ പെരുമാറ്റത്തിനും വിമര്‍ശകരുണ്ട്. വംശീയത വരെ ആരോപിക്കുന്നവരുണ്ട്.


മേഗന്‍ മാത്രമല്ല ആന്‍ഡ്രൂ രാജകുമാരനും തിരിച്ചടി നേരിട്ട സമയമാണ്. മൃതദേഹത്തെ അനുഗമിക്കുമ്പോഴാണ് ആന്‍ഡ്രൂവിന് നേരെ മോശ ഭാഷയില്‍ അധിക്ഷേപം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ആണ് ആന്‍ഡ്രൂ തിരിച്ചടി നേരിട്ടത്. ആരോപണം നിഷേധിച്ച അദ്ദേഹം പിന്നീട് കനത്ത തുക നഷ്ടപരിഹാരം നല്‍കി കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍ക്കുകയായിരുന്നു.

എന്നാല്‍ രാജ്ഞിയുടെ വിയോഗത്തിനിടെ ഈ പ്രവൃത്തി ചെയ്ത യുവാവിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ചിലര്‍ ആ സമയം തന്നെ യുവാവിനെ കൈകാര്യം ചെയ്യാന്‍ തുടങ്ങി. എന്നാല്‍ പൊലീസെത്തി രക്ഷിക്കുകയായിരുന്നു. ആന്‍ഡ്രൂ അപമാനമാണെന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നു ഇയാള്‍. 22 കാരനെതിരെ പൊതുശല്യത്തിന് പൊലീസ് കേസെടുത്തു.

Other News in this category



4malayalees Recommends