രാജ്ഞി മരിച്ചപ്പോഴും ഡയാനയെ സ്മരിച്ച് ബ്രിട്ടന്‍; രാജ്ഞിയുടെ ശവമഞ്ചത്തിന് പിന്നില്‍ ഒരുമിച്ച് നടന്ന് വില്ല്യം, ഹാരി രാജകുമാരന്‍മാര്‍; 25 വര്‍ഷം മുന്‍പ് ഡയാനയുടെ അന്ത്യയാത്രയിലെ രംഗങ്ങള്‍ ഓര്‍ത്ത് കണ്ണീരണിഞ്ഞ് ജനം

രാജ്ഞി മരിച്ചപ്പോഴും ഡയാനയെ സ്മരിച്ച് ബ്രിട്ടന്‍; രാജ്ഞിയുടെ ശവമഞ്ചത്തിന് പിന്നില്‍ ഒരുമിച്ച് നടന്ന് വില്ല്യം, ഹാരി രാജകുമാരന്‍മാര്‍; 25 വര്‍ഷം മുന്‍പ് ഡയാനയുടെ അന്ത്യയാത്രയിലെ രംഗങ്ങള്‍ ഓര്‍ത്ത് കണ്ണീരണിഞ്ഞ് ജനം

ബാഹുബലി ഗംഭീര വിജയമായി മാറിയ ചിത്രമാണ്. ആ സിനിമയില്‍ ഒരു രംഗമുണ്ട്. ബാഹുബലിയെ ചതിയില്‍ കൊലപ്പെടുത്തിയ ഭല്ലാള്‍ദേവന്‍ തന്റെ അധികാരം ഊട്ടിയുറപ്പിക്കാന്‍ സ്വന്തം പ്രതിമ സ്ഥാപിക്കുന്ന ഒരു രംഗമുണ്ട്. എല്ലാവരും മറന്നുവെന്ന് കരുതിയ ബാഹുബലിയുടെ നാമം ആ വേദിയില്‍ മുഴങ്ങുമ്പോള്‍ ഏറ്റവും വലിയ പ്രതിമ ഉണ്ടാക്കിയിട്ടും താന്‍ ചെറുതായി പോയ വേദന അനുഭവിക്കുന്ന കഥാപാത്രത്തെ സിനിമ കണ്ടവരാരും മറക്കാന്‍ ഇടയില്ല.


എന്തായാലും ഇതുപോലൊരു അവസ്ഥയിലാണ് ബ്രിട്ടീഷ് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളിലെ രംഗങ്ങള്‍ അരങ്ങേറുന്നത്. ഹോളിവുഡ് സിനിമയ്ക്ക് പോലും ചിന്തിക്കാന്‍ കഴിയാത്ത നാടകീയതയും, വിപുലതയും സൃഷ്ടിക്കുമ്പോള്‍ പോലും കാലം മറക്കാത്ത ഡയാന രാജകുമാരിയെ ബ്രിട്ടന്‍ സ്മരിച്ച് പോകുകയാണ്. രാജ്ഞിയുടെ ശവമഞ്ചം കടന്നുപോകുമ്പോള്‍ ഇതിന് പിന്നില്‍ അണിനിരന്ന രണ്ട് സഹോദരങ്ങളാണ് ഡയാനയെ വീണ്ടും സജീവചര്‍ച്ചയിലെത്തിക്കുന്നത്.

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ അമ്മ മരണപ്പെട്ടപ്പോള്‍ കുട്ടികളായിരുന്ന ഹാരിയും, വില്ല്യമും നടന്നതിന്റെ ദൃശ്യങ്ങളാണ് ബ്രിട്ടനിലെ ജനം ഓര്‍മ്മിച്ചെടുക്കുന്നത്. പിതാവ് ചാള്‍സ് മൂന്നാമന്‍ രാജാവിന് പിന്തുണ നല്‍കാനാണ് ഹാരിയും, വില്ല്യമും ഒരുമിച്ചെത്തിയത്. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നും രാജ്ഞിയുടെ ശവമഞ്ചം ലൈയിന്‍ ഇന്‍ സ്റ്റേറ്റിനായി കൊണ്ടുപോകുമ്പോഴായിരുന്നു ഈ കാഴ്ച.

1997 -- Prince Philip, William, Earl Spencer, Harry and Charles during Princess Diana's funeral procession in September 1997

1997-ലായിരുന്നു ഡയാന രാജകുമാരിയുടെ അപകടമരണം. മരിച്ച് കിടക്കുന്ന അമ്മയുടെ മൃതദേഹത്തെ ചെറുപ്രായത്തില്‍ അനുഗമിക്കേണ്ടി വന്നതിനെ കുറിച്ച് ഹാരി പിന്നീട് പറഞ്ഞ വാക്കുകള്‍ പ്രശസ്തമായിരുന്നു. 'ഏതെങ്കിലും ഒരു കുട്ടിയോട് ഒരു സാഹചര്യത്തിലും ഇത്തരമൊരു ആവശ്യം ഉന്നയിക്കുമെന്ന് കരുതുന്നില്ല', ഹാരി പറഞ്ഞു.

രാജ്ഞിയുടെ സേവനങ്ങളെ കുറിച്ച് വാചാലരായി അന്തിമയാത്ര കൊഴുപ്പിക്കാന്‍ ശ്രമിക്കുമ്പോഴും വില്ല്യം, ഹാരി കൂടിച്ചേരലാണ് മാധ്യമങ്ങള്‍ക്ക് പോലും പ്രിയപ്പെട്ട വാര്‍ത്തയായി മാറുന്നത്.
Other News in this category



4malayalees Recommends