എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ ടിവിയില്‍ കാണുക 400 കോടിയിലേറെ പേര്‍ ; ലോകത്തിലെ തന്നെ ഏറ്റവും അധികം ആളുകള്‍ കാണുന്ന പരിപാടിയായി ചടങ്ങുകളുടെ സംപ്രേക്ഷണം മാറും

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ ടിവിയില്‍ കാണുക 400 കോടിയിലേറെ പേര്‍ ; ലോകത്തിലെ തന്നെ ഏറ്റവും അധികം ആളുകള്‍ കാണുന്ന പരിപാടിയായി ചടങ്ങുകളുടെ സംപ്രേക്ഷണം മാറും
എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് പിന്നാലെ രാജ്യം ദുഖാചരണത്തിലാണ്. ജനങ്ങള്‍ക്ക് വൈകാരികമായ അടുപ്പമാണ് രാജ്ഞിയോടും കുടുംബത്തോടുമുള്ളത്. യുകെ മാത്രമല്ല കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും രാജ്ഞിയോടുള്ള അടുപ്പം വ്യക്തമാക്കി കഴിഞ്ഞു. 70 വര്‍ഷം നീണ്ട രാജ്ഞി പദവിയില്‍ എടുത്ത നിഷ്പക്ഷ നിലപാടുകള്‍ രാജ്ഞിയെ വ്യത്യസ്ഥയാക്കുന്നത്. വേര്‍പാടില്‍ ലക്ഷക്കണക്കിന് പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തുന്നത്.

Queen Elizabeth II's Death Updates: Coffin Arrives at Westminster Hall to  Lie in State; Funeral on Sept 19

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാഞ്ജിയുടെ വിടവാങ്ങല്‍ ചടങ്ങ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ ടിവിയെയാകും ആശ്രയിക്കുക. അതിനാല്‍ തന്നെ ലോകത്തെ ഏറ്റവും അധികം ആളുകള്‍ കാണുന്ന പരിപാടിയായി രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളുടെ സംപ്രേക്ഷണം മാറും.

ജനസംഖ്യയുടെ പകുതിപേര്‍ ചടങ്ങുകള്‍ക്ക് ടിവിയിലൂടെ സാക്ഷ്യം വഹിക്കും. ബിബിസി വണ്‍, ബിബിസി ന്യൂസ്, ഐ പ്ലെയര്‍ എന്നിവയില്‍ ദിവസം മുഴുവന്‍ ചടങ്ങിന്റെ സംപ്രേക്ഷണമുണ്ടാവും. ഐടിവി പ്രധാന ചാനലില്‍ സംസ്‌കാര ചടങ്ങുകളുടെ ലൈവ് ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യും.

400 കോടിയിലധികം പേര്‍ ഇതു കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1996 ല്‍ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി ഒളിംപിക്‌സ് ഉത്ഘാടനം ചെയ്യുന്നത് കണ്ടത് 350 കോടി പേരാണ്.

LIVE | Queen Elizabeth II's funeral updates | In the UK parliament, first  mourners pass by queen's coffin - World News

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡയാന രാജകുമാരിയുടെ സംസ്‌കാര ചടങ്ങുകള്‍ കണ്ടത് 250 കോടി പേരാണ്.

അതിനിടെ സിറിയ, അഫ്ഗാനിസ്ഥാന്‍, വെനിന്‍സുല എന്നീ രാജ്യങ്ങള്‍ക്ക് ചടങ്ങില്‍ ക്ഷണമില്ല. ഉത്തര കൊറിയയ്ക്ക് നയതന്ത്ര തലത്തില്‍ മാത്രമാണ് ക്ഷണം. ഉന്നിന് ക്ഷണമില്ല. സിറിയയും വെനിന്‍സുലയുമായി യുകെയ്ക്ക് നയതന്ത്ര ബന്ധമില്ല.താലിബാന്‍ ഭരണത്തിന് കീഴിലായതിനാല്‍ അഫ്ഗാനേയും ഒഴിവാക്കി.

ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രാന്‍സില്‍ നിന്ന് ഇമ്മാനുവല്‍ മാക്രോണ്‍, ജാപ്പാനില്‍ നിന്ന് നരുഹിതോ എന്നിവര്‍ പങ്കെടുക്കും. പ്രമുഖരായ 500 ഓളം രാഷ്ട്ര തലവന്മാരെയാണ് ചടങ്ങില്‍ പ്രതീക്ഷിക്കുന്നത്.

Other News in this category



4malayalees Recommends