പീഡനക്കേസില്‍ പെട്ടതും, തലയൂരിയതും പ്രശ്‌നമല്ല! ചാള്‍സ് രാജാവായിട്ടും സുപ്രധാന രാജകീയ പദവി കൈമോശം വരാതെ ആന്‍ഡ്രൂ രാജകുമാരന്‍; ഹാരിയുടെ കാര്യത്തില്‍ മാത്രം ബ്രിട്ടീഷ് രാജകുടുംബത്തിന് ഇരട്ടത്താപ്പ്

പീഡനക്കേസില്‍ പെട്ടതും, തലയൂരിയതും പ്രശ്‌നമല്ല! ചാള്‍സ് രാജാവായിട്ടും സുപ്രധാന രാജകീയ പദവി കൈമോശം വരാതെ ആന്‍ഡ്രൂ രാജകുമാരന്‍; ഹാരിയുടെ കാര്യത്തില്‍ മാത്രം ബ്രിട്ടീഷ് രാജകുടുംബത്തിന് ഇരട്ടത്താപ്പ്

ലൈംഗിക പീഡനക്കേസില്‍ പെട്ട് നാണക്കേടിലായി, ഒടുവില്‍ പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയ വ്യക്തിയാണ് ആന്‍ഡ്രൂ രാജകുമാരന്‍. ആരോപണവിധേയനായ രാജകുമാരനെ അകറ്റിനിര്‍ത്തുന്നുവെന്ന് അവകാശപ്പെടുമ്പോഴും രാജ്ഞിയുടെ മകനെ അപ്പാടെ കൈവിടാന്‍ രാജകുടുംബം തയ്യാറായിട്ടില്ല.


ഇപ്പോള്‍ സഹോദരന്‍ ചാള്‍സ് രാജാവായി അധികാരമേറ്റ ഘട്ടത്തിലും ആന്‍ഡ്രൂവിന് സുപ്രധാന രാജകീയ പദവിയില്‍ തുടരാനാണ് അനുമതി നല്‍കിയിരിക്കുന്നത്. രാജ്ഞിയുടെ ഭരണത്തില്‍ കൗണ്‍സിലര്‍ ഓഫ് സ്റ്റേറ്റായി യോര്‍ക്ക് ഡ്യൂക്കിന് ചുമതല നല്‍കിയിരുന്നു. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കീഴിലും ഈ ഡ്യൂട്ടിയില്‍ തുടരാന്‍ ആന്‍ഡ്രൂവിന് സാധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇതോടെ തത്വത്തില്‍ രാജാവിന്റെ പണി ചെയ്യാനുള്ള അവസരമാണ് ആന്‍ഡ്രൂവിന് കൈവരുന്നത്. ചാള്‍സിന് രോഗം മൂലമോ, വിദേശയാത്രക്ക് ഇറങ്ങുന്ന അസാന്നിധ്യത്തിലോ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാത്ത സാഹചര്യം നേരിട്ടാല്‍ മൂത്ത ജ്യേഷ്ഠന് പകരക്കാരനായി ജോലി ചെയ്യാന്‍ യോര്‍ക്ക് ഡ്യൂക്കിന് സാധിക്കും.


രാജ്ഞിയുടെ മരണത്തിന് മുന്‍പ് ചാള്‍സ്, വില്ല്യം, ഹാരി, ആന്‍ഡ്രൂ എന്നിവര്‍ക്കായിരുന്നു ഈ തസ്തിക നല്‍കിയിരുന്നത്. ജെഫ്രീ എപ്സ്റ്റീന്‍ ബന്ധത്തിന്റെ പേരില്‍ രാജകീയ ഡ്യൂട്ടികളില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും ഈ പദവി ആന്‍ഡ്രൂ നിലനിര്‍ത്തുകയാണ്.

ഇപ്പോള്‍ ആന്‍ഡ്രൂ രാജകുമാരന്റെയും, സാറാ ഫെര്‍ഗൂസന്റെയും മൂത്ത മകള്‍ ബിയാട്രിസ് രാജകുമാരിക്കും ഈ റോള്‍ നല്‍കിയിട്ടുണ്ട്. ബിയാട്രിസും, വില്ല്യം, ഹാരി, ആന്‍ഡ്രൂ എന്നിവരാണ് സിംഹാസനത്തിലേക്കുള്ള വരിയില്‍ മുന്നിലുള്ള നാല് പേര്‍ എന്നതാണ് ഇതിന് കാരണം.

Other News in this category



4malayalees Recommends