രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിലെ റഷ്യന്‍ 'ഒഴിവാക്കല്‍'! വിലക്കിനെതിരെ ആഞ്ഞടിച്ച് റഷ്യ; രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞുനിന്ന രാജ്ഞിയ്ക്ക് പ്രശംസ; രണ്ടാം ലോകമഹായുദ്ധത്തില്‍ നാസികള്‍ക്കും, ഉക്രെയിന്‍ പങ്കാളികള്‍ക്കുമെതിരെ യുദ്ധം ചെയ്തത് മറന്നോ?

രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിലെ റഷ്യന്‍ 'ഒഴിവാക്കല്‍'! വിലക്കിനെതിരെ ആഞ്ഞടിച്ച് റഷ്യ; രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞുനിന്ന രാജ്ഞിയ്ക്ക് പ്രശംസ; രണ്ടാം ലോകമഹായുദ്ധത്തില്‍ നാസികള്‍ക്കും, ഉക്രെയിന്‍ പങ്കാളികള്‍ക്കുമെതിരെ യുദ്ധം ചെയ്തത് മറന്നോ?

പരീക്ഷയില്‍ സ്വയം തോറ്റാലും കൂട്ടുകാരന്‍ ജയിച്ചാല്‍ അതില്‍പരം ഒരു ദുഃഖം വേറെ കാണില്ല. റഷ്യയുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെയാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൡ പങ്കെടുക്കാന്‍ റഷ്യന്‍ അധികൃതര്‍ക്ക് ക്ഷണം നല്‍കാതിരുന്ന ബ്രിട്ടന്റെ നടപടി അവരെ തെല്ലൊന്നുമല്ല നാണിപ്പിക്കുന്നത്. ഇതിന് പുറമെ ഉക്രെയിന്‍ പ്രസിഡന്റിനും ഭാര്യക്കും ക്ഷണം നല്‍കിയത് നാണക്കേട് ഇരട്ടിയാക്കുകയാണ്.


എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളിലേക്ക് ഒരൊറ്റ റഷ്യന്‍ ഉദ്യോഗസ്ഥന് പോലും ക്ഷണം നല്‍കാതിരുന്നത് സദാചാര വിരുദ്ധമാണെന്ന് ക്രെംലിന്‍ ആരോപിച്ചു. തങ്ങളെ ഒഴിവാക്കിയെങ്കിലും ബ്രിട്ടനിലെ ജനങ്ങളോട് സഹതാപമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയാ സാഖറോവ പറഞ്ഞു.

'ബ്രിട്ടീഷ് ഫോറിന്‍ ഓഫീസ് റഷ്യയെ ക്ഷണിക്കുന്നില്ലെന്ന് ലണ്ടനിലെ റഷ്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. രാജ്ഞിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സീനിയര്‍ എംബസി ഉദ്യോഗസ്ഥരെ പോലും വിളിക്കുന്നില്ല', സാഖറോവ ചൂണ്ടിക്കാണിച്ചു.

ദേശീയ ദുരന്തവും ഉപയോഗപ്പെടുത്താനുള്ള യുകെയുടെ ശ്രമം സദാചാരവിരുദ്ധമാണ്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയത്തെ സ്പര്‍ശിച്ച വിഷയത്തില്‍ സ്‌കോര്‍ ശരിയാക്കാനാണ് യുകെയുടെ ശ്രമം, വക്താവ് ആരോപിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ രാജ്ഞിയുടെ പങ്ക് സ്മരിക്കുമ്പോള്‍ റഷ്യക്കാരെ തടയാനുള്ള തീരുമാനം സ്വന്തം താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണ്.

ബ്രിട്ടീഷ് സൈന്യം നാസികള്‍ക്കും, അവരുടെ ഉക്രെയിന്‍ പങ്കാളികള്‍ക്കും എതിരെ പോരാടിയിട്ടുണ്ട്. ഇപ്പോള്‍ ബ്രിട്ടനിലെ മേലാളന്‍മാര്‍ അവരുടെ ഭാഗത്താണ്. എന്നാല്‍ മോസ്‌കോ ഇപ്പോഴും മുന്‍ സൈനികരുടെ നേട്ടങ്ങളെ ആദരിക്കുന്നു. രാഷ്ട്രീയം ബാധിക്കാത്ത രാജ്ഞിയുടെ ചിത്രം ലണ്ടന്റെ ശ്രമങ്ങള്‍ക്ക് തടസ്സമാണ്. ബ്രിട്ടനിലെ ജനങ്ങളുടെ നഷ്ടത്തില്‍ അഗാധമായ ഖേദം അറിയിക്കുന്നു, സാഖറോവ വ്യക്തമാക്കി.
Other News in this category



4malayalees Recommends