'ഹാരി വിജയം'! രാജ്ഞിയ്ക്കായി വിജില്‍ നടത്തുമ്പോള്‍ സസെക്‌സ് ഡ്യൂക്കിന് സൈനിക യൂണിഫോം അണിയാം; മെഗ്‌സിറ്റില്‍ സൈനിക പദവികള്‍ നഷ്ടമായ ശേഷം തിരിച്ചുവരവ്; കാര്യങ്ങള്‍ വെടിപ്പാകുമോ?

'ഹാരി വിജയം'! രാജ്ഞിയ്ക്കായി വിജില്‍ നടത്തുമ്പോള്‍ സസെക്‌സ് ഡ്യൂക്കിന് സൈനിക യൂണിഫോം അണിയാം; മെഗ്‌സിറ്റില്‍ സൈനിക പദവികള്‍ നഷ്ടമായ ശേഷം തിരിച്ചുവരവ്; കാര്യങ്ങള്‍ വെടിപ്പാകുമോ?

ശനിയാഴ്ച രാജ്ഞിയുടെ ശവമഞ്ചത്തില്‍ എട്ട് പേരക്കുട്ടികള്‍ ചേര്‍ന്ന് വിജില്‍ അര്‍പ്പിക്കുമ്പോള്‍ ഹാരി രാജകുമാരന്‍ അണിയുക സൈനിക യൂണിഫോം. മെഗ്‌സിറ്റില്‍ സൈനിക പദവികള്‍ നഷ്ടമായ 38-കാരനായ സസെക്‌സ് ഡ്യൂക്കിന് ബുധനാഴ്ചത്തെ വിലാപയാത്രയില്‍ സ്യൂട്ട് ധരിക്കേണ്ടി വന്നിരുന്നു.


എന്നാല്‍ ചാള്‍സ് രാജാവ് അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള മകന് യൂണിഫോം അണിയാന്‍ പ്രത്യേക അനുമതി നല്‍കിയിരിക്കുകയാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ 15 മിനിറ്റ് നീളുന്ന വിജിലില്‍ പങ്കെടുക്കുമ്പോള്‍ ഹാരിയ്ക്ക് സൈനിക യൂണിഫോം ധരിക്കാം.

അതേസമയം ഈ നീക്കം ഒരു യു-ടേണ്‍ അല്ലെന്നാണ് വിശദീകരണം. രാജ്ഞിയോടുള്ള ആദരസൂചകമായി മാത്രമാണ് ഇത് അനുവദിച്ചതെന്നും ശ്രോതസ്സുകള്‍ പറയുന്നു. കുട്ടിപ്പീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരില്‍ ആന്‍ഡ്രൂ രാജകുമാരന് പദവികള്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച സഹോദരങ്ങള്‍ക്കൊപ്പം വിജിലില്‍ പങ്കെടുത്ത ആന്‍ഡ്രൂ നേവി യൂണിഫോം അണിഞ്ഞിരുന്നു.

രണ്ട് അഫ്ഗാന്‍ പര്യടനങ്ങളിലായി സേവനം നല്‍കിയ ഹാരിയുടെ സൈനിക പദവികള്‍ മൂന്ന് വര്‍ഷം മുന്‍പാണ് പിന്‍വലിക്കപ്പെട്ടത്. റോയല്‍ മറീന്‍സ് ക്യാപ്റ്റന്‍ ജനറല്‍ പദവിയും ഇക്കൂട്ടത്തില്‍ നഷ്ടമായിരുന്നു.

എന്നാല്‍ പീഡനക്കേസില്‍ നിന്നും തലയൂരാന്‍ പണം കൊടുക്കേണ്ടി വന്ന ആന്‍ഡ്രൂവിന് ഈ ആനുകൂല്യങ്ങള്‍ അനുവദിച്ചത് വിവാദമായിരുന്നു. സ്വന്തം ജീവിതം തെരഞ്ഞെടുത്ത ഹാരിയ്ക്ക് മാത്രം വ്യത്യസ്ത നിയമം നടപ്പാക്കുന്നുവെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് നയം മാറ്റം.
Other News in this category



4malayalees Recommends