രാജ്ഞിയുടെ ആരോഗ്യസ്ഥിതി മോശമാകുന്നതായി അറിയിച്ച് ഫോണ്‍ കോള്‍, പിന്നാലെ എല്ലാവരും നിശബ്ദരായി, ചാള്‍സ് പുറത്തേക്ക് കുതിച്ചു; അമ്മയുടെ കാലം കഴിയുന്നുവെന്ന് ചാള്‍സ് രാജാവ് അറിഞ്ഞത് പൊതുജനം അറിയുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മാത്രം?

രാജ്ഞിയുടെ ആരോഗ്യസ്ഥിതി മോശമാകുന്നതായി അറിയിച്ച് ഫോണ്‍ കോള്‍, പിന്നാലെ എല്ലാവരും നിശബ്ദരായി, ചാള്‍സ് പുറത്തേക്ക് കുതിച്ചു; അമ്മയുടെ കാലം കഴിയുന്നുവെന്ന് ചാള്‍സ് രാജാവ് അറിഞ്ഞത് പൊതുജനം അറിയുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മാത്രം?

മരണം വിചിത്രമായ ഒരു സംഭവം തന്നെയാണ്. ജനനം പോലെ വിചിത്രം. എന്ത്, എപ്പോള്‍, എങ്ങിനെ സംഭവിക്കുന്നുവെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഇവ രണ്ടും. ബ്രിട്ടന്റെ സര്‍വ്വാധിപതിയായ രാജ്ഞിയുടെ അവസ്ഥയില്‍ പോലും ഇത് തന്നെയാണ് കാര്യം. ആരോഗ്യസ്ഥിതി അത്ര സുഖമല്ലാതിരുന്നിട്ടും പുതിയ പ്രധാനമന്ത്രിയെ അവരോധിക്കാന്‍ വരെ തയ്യാറായ ശേഷമാണ് രാജ്ഞിയുടെ സ്ഥിതി പെട്ടെന്ന് മോശമായത്.


പൊതുജനങ്ങള്‍ പോലും വിവരം അറിയുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് മാത്രമാണ് ചാള്‍സ് രാജാവ് ഈ വിവരം മനസ്സിലാക്കിയതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഡംഫ്രീസ് ഹൗസിലെ ഇടനാഴികളില്‍ ഓടിനടക്കുന്ന ചുവടുകളുടെ ശബ്ദം കേട്ടതോടെയാണ് ആശങ്ക തിരിച്ചറിഞ്ഞതെന്ന് റോയല്‍ എഡിറ്റര്‍ വെളിപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്ഞിയുടെ കിടക്കയ്ക്ക് അരികിലേക്ക് സീനിയര്‍ റോയല്‍സ് കുതിച്ചെത്തിയത്.

എന്നാല്‍ ചാള്‍സിനും, ആനി രാജകുമാരിക്കും മാത്രമാണ് മരണത്തിന് മുന്‍പ് റോയല്‍ എസ്‌റ്റേറ്റില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതെന്നാണ് മുന്‍പ് വെളിപ്പെട്ടത്. സ്‌കോട്ടിഷ് വസതിയായ ഡംഫ്രീസ് ഹൗസില്‍ ഭാര്യ കാമില്ലയ്‌ക്കൊപ്പം താമസിക്കവെയാണ് രാജാവ് ഈ വാര്‍ത്ത അറിഞ്ഞതെന്ന് ന്യൂസ് വീക്ക് റോയല്‍ കറസ്‌പോണ്ടന്റ് ജാക്ക് റോയ്‌സ്റ്റണ്‍ വെളിപ്പെടുത്തുന്നു.

കാമില്ല ഒരു അഭിമുഖം നല്‍കാന്‍ ഇരിക്കവെയായിരുന്നു പൊടുന്നനെ സംഭവവികാസങ്ങളെന്ന് റോയ്‌സ്റ്റണ്‍ വ്യക്തമാക്കി. ചാള്‍സിന് ഒരു കോള്‍ ലഭിക്കുകയും, പെട്ടെന്ന് എല്ലാം നിശബ്ദമാകുകയും ചെയ്തു. എല്ലാവരോടും നിശബ്ദത പാലിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ചാള്‍സും, കാമില്ലയും ഹെലികോപ്ടറില്‍ യാത്രക്ക് ഇറങ്ങി, അദ്ദേഹം വ്യക്തമാക്കി.

ചാള്‍സ് ബാല്‍മൊറാലിലേക്ക് കുതിച്ചപ്പോള്‍ ആനി രാജകുമാരി അമ്മയ്ക്ക് അരികിലുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ കൊട്ടാര ജീവനക്കാര്‍ക്ക് രാജ്ഞിയുടെ മറ്റ് മക്കള്‍ക്ക് ജെറ്റ് ഒരുക്കുന്ന തിരക്കിലായിരുന്നു. എന്നാല്‍ ഈ സംഘം എത്തിച്ചേരുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Other News in this category



4malayalees Recommends