ക്യൂ ചാടിക്കടക്കാന്‍ സഹായിക്കാമെന്ന് എംപി, സഹായം നിഷേധിച്ച് ഡേവിഡ് ബെക്കാം; 13 മണിക്കൂര്‍ വരിനിന്ന് ഫുട്‌ബോള്‍ ഇതിഹാസം അന്ത്യോപചാരം അര്‍പ്പിച്ചു; രാജ്ഞിയെ അവസാനമായി കാണാന്‍ 'മുന്‍ഗണന' ലഭിച്ചില്ലെന്ന് പരാതിയുമായി എംപിമാരുടെ ജീവനക്കാര്‍!

ക്യൂ ചാടിക്കടക്കാന്‍ സഹായിക്കാമെന്ന് എംപി, സഹായം നിഷേധിച്ച് ഡേവിഡ് ബെക്കാം; 13 മണിക്കൂര്‍ വരിനിന്ന് ഫുട്‌ബോള്‍ ഇതിഹാസം അന്ത്യോപചാരം അര്‍പ്പിച്ചു; രാജ്ഞിയെ അവസാനമായി കാണാന്‍ 'മുന്‍ഗണന' ലഭിച്ചില്ലെന്ന് പരാതിയുമായി എംപിമാരുടെ ജീവനക്കാര്‍!

ലോകത്തിന്റെ എല്ലാ ഭാഗത്തും മുന്‍ഗണന ലഭിക്കുന്ന വിഭാഗമാണ് രാഷ്ട്രീയക്കാര്‍. ജനങ്ങളുടെ പ്രതിനിധികളും, സേവകരുമാണെങ്കിലും ഇവര്‍ അധികാരം കിട്ടിക്കഴിഞ്ഞാല്‍ മേലാളന്‍മാരായി മാറുന്നത് പതിവാണ്. ഇതോടൊപ്പമാണ് ഇവരുടെ ജോലിക്കാരുടെ കൂടി അഹങ്കാരം ജനത്തിന് കാണേണ്ടി വരും. എന്നാല്‍ ബ്രിട്ടീഷ് രാജ്ഞിയെ അവസാനമായി ഒരു നോക്ക് കാണാന്‍ വരിനില്‍ക്കുമ്പോള്‍ പോലും ഇക്കാര്യത്തിലുള്ള അസ്വസ്ഥത വ്യക്തമാണ്.


ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം 13 മണിക്കൂര്‍ വരിയില്‍ കാത്തുനിന്നാണ് രാജ്ഞിക്ക് അന്ത്യോപചാരം അര്‍പ്പിച്ചത്. ക്യൂ ചാടിക്കടക്കാന്‍ ഒരു എംപി സഹായിക്കാമെന്ന് പറഞ്ഞെങ്കിലും ബെക്കാം ഇതിന് വഴങ്ങാതെ കാത്തുനിന്നു. സാധാരണ ജനങ്ങള്‍ക്കൊപ്പം കാത്തുനില്‍ക്കാന്‍ അദ്ദേഹം തയ്യാറാവുകയും ചെയ്തു.

തന്നെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ പ്രശസ്തമായ ടാറ്റൂകള്‍ മറയ്ക്കുന്ന സ്യൂട്ടും, ക്യാപ്പും, കോവിഡ് മാസ്‌കും ധരിച്ചാണ് 47-കാരനായ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ എലിസബത്ത് ലൈനില്‍ പുലര്‍ച്ചെ 2 മണിക്ക് എത്തിയത്. മണിക്കൂറുകളോളം ആരും തിരിച്ചറിയാതെ ലൈനില്‍ പതിയെ മുന്നേറാനും സൗത്ത്‌വാര്‍ക്ക് പാര്‍ക്കില്‍ നിന്നും വെസ്റ്റ്മിന്‍സ്റ്റര്‍ ഹാള്‍ വരെ എത്താനും കഴിഞ്ഞു.

രാജ്ഞിയുടെ ജീവിതം ആഘോഷിക്കാനാണ് നമ്മള്‍ ഇവിടെ എത്തിയതെന്ന് ഡേവിഡ് ബെക്കാം ബിബിസിയോട് പറഞ്ഞു. രാജ്ഞിയുടെ ശവമഞ്ചത്തിന് അരികിലെത്തിക്കാമെന്ന് ഒരു എംപി അറിയിച്ചെങ്കിലും തന്റെ മുത്തശ്ശന് ഇത് ഇഷ്ടമാകില്ലെന്ന് പറഞ്ഞാണ് ബെക്കാം അവസരം നിഷേധിച്ചത്. പാര്‍ലമെന്റ് എംപിമാര്‍ ക്യൂ ചാടിക്കടക്കുന്നുവെന്ന് പൊതുജനങ്ങള്‍ പരാതിപ്പെടുമ്പോഴാണ് ബെക്കാമിന്റെ മാതൃകാപരമായ പെരുമാറ്റം.

ഇതിന് പുറമെ എംപിമാരുടെ ജോലിക്കാര്‍ക്ക് വരി ചാടിക്കടക്കാന്‍ കഴിയുന്നില്ലെന്നത് കോമണ്‍സില്‍ പരാതിക്ക് ഇടയാക്കിയിരുന്നു.
Other News in this category



4malayalees Recommends