24 പവനും ബുള്ളറ്റും 3 ലക്ഷം രൂപയും നല്‍കിയിട്ടും സ്ത്രീധനം പോരെന്ന് പറഞ്ഞ് യുവതിയെ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കി; 20 ദിവസത്തെ കാത്തിരിപ്പിന് ശേഷം കമ്പിപ്പാരയുമായി എത്തി വാതില്‍ കുത്തിപൊളിച്ച് അകത്തു കയറി യുവതി

24 പവനും ബുള്ളറ്റും 3 ലക്ഷം രൂപയും നല്‍കിയിട്ടും സ്ത്രീധനം പോരെന്ന് പറഞ്ഞ് യുവതിയെ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കി; 20 ദിവസത്തെ കാത്തിരിപ്പിന് ശേഷം കമ്പിപ്പാരയുമായി എത്തി വാതില്‍ കുത്തിപൊളിച്ച് അകത്തു കയറി യുവതി
24 പവനും ബുള്ളറ്റും 3 ലക്ഷം രൂപയും നല്‍കിയിട്ടും സ്ത്രീധനം പോരെന്ന് പറഞ്ഞ് യുവതിയെ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കി. 20 ദിവസത്തോളം ഒരു തീര്‍പ്പിനായി കാത്തിരുന്ന യുവതി ഗതികെട്ട് കമ്പിപ്പാരയുമായി എത്തി വാതില്‍കുത്തിപ്പൊളിച്ച് അകത്തുകയറി. തിരുവാറൂര്‍ ജില്ലയിലെ മയിലാടുതുറൈയിലെ പ്രവീണയാണ് (30) ഭര്‍ത്താവ് നടരാജന്റെ (32) വീടിനുമുന്നില്‍ 20 ദിവസം കാത്തിരുന്നശേഷം അകത്തുകയറിയത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും നടരാജന്റെ വീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ പ്രവീണയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങി. ചെന്നൈയിലെ ഒരു സ്വകാര്യകമ്പനിയിലാണ് നടരാജന് ജോലി. നടരാജന്‍ ഇല്ലാത്ത സമയം നോക്കിയാണ് പ്രവീണയെ വീട്ടുകാര്‍ പുറത്താക്കിയത്.

തുടര്‍ന്ന് ഭര്‍തൃകുടുംബം ബന്ധുവീട്ടിലേക്ക് മാറുകയും ചെയ്തു. എന്നാല്‍ പ്രവീണ ഭര്‍തൃവീട്ടില്‍ നിന്നും പോകാനും കൂട്ടാക്കിയില്ല. അവര്‍ 20 ദിവസം വീടിനുപുറത്തുതന്നെ പാചകം ചെയ്ത് താമസിക്കുകയായിരുന്നു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മയിലാത്തുറൈ ഡിഎസ്പി വസന്തരാജിന് പരാതിയും നല്‍കി. കഴിഞ്ഞ ദിവസം നടരാജന്റെ ബന്ധുക്കള്‍ വീട്ടിലെത്തുകയും പശുക്കളെ പരിചരിച്ച ശേഷം തിരിച്ചുപോയി.

തന്റെ കാര്യത്തില്‍ തീരുമാനം എടുക്കാതെ വന്നതോടെ പ്രവീണ വീട് കമ്പിപ്പാര കൊണ്ട് കുത്തിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസിനോട് ഇത്രയും നാളായി തന്റെ ഭര്‍ത്താവിനെക്കുറിച്ച് വിവരമില്ലെന്നും അദ്ദേഹത്തെ കണ്ടെത്തി തരണമെന്നും പ്രവീണ ആവശ്യപ്പെട്ടു. ഭര്‍ത്താവ് തന്നെ വേണ്ടെന്ന് പറയുകയാണെങ്കില്‍ താന്‍ വീട്ടില്‍ നിന്നും ഇറങ്ങാമെന്നും പ്രവീണ വ്യക്തമാക്കി.

Other News in this category



4malayalees Recommends