ഒന്നും എന്റെ കൈയിലല്ല, എംഎല്‍എമാര്‍ ദേഷ്യത്തിലാണ് ; രാജസ്ഥാന്‍ മുഖ്യമന്ത്രിയെ തീരുമാനിക്കല്‍ വിവാദത്തില്‍ ; സച്ചിന്‍ പൈലറ്റിനെ ഒഴിവാക്കാന്‍ ഗെഹ്ലോട്ട് വിഭാഗം കളി തുടങ്ങി

ഒന്നും എന്റെ കൈയിലല്ല, എംഎല്‍എമാര്‍ ദേഷ്യത്തിലാണ് ; രാജസ്ഥാന്‍ മുഖ്യമന്ത്രിയെ തീരുമാനിക്കല്‍ വിവാദത്തില്‍ ; സച്ചിന്‍ പൈലറ്റിനെ ഒഴിവാക്കാന്‍ ഗെഹ്ലോട്ട് വിഭാഗം കളി തുടങ്ങി
രാജസ്ഥാന്‍ പ്രതിസന്ധി വിഷയത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ നിലപാട് അറിയിച്ചതായി റിപ്പോര്‍ട്ട്. ഒന്നും തന്റെ കൈയിലല്ലെന്നും എംഎല്‍എമാര്‍ ദേഷ്യത്തിലാണെന്നും ഗഹലോട്ട് ദേശീയനേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ഗഹലോട്ട് ഫോണില്‍ വിളിച്ച് നിലപാട് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, വേണുഗോപാല്‍ ഇക്കാര്യം നിഷേധിച്ചു. ഗഹലോട്ട് തന്നോട് സംസാരിച്ചിട്ടില്ലെന്നും കാര്യങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, ഗഹലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തുവന്നു. ഗഹലോട്ട് ഹൈക്കമാന്‍ഡിനെ അപമാനിച്ചെന്നാണ് നേതാക്കള്‍ പറയുന്നത്.

എംഎല്‍എമാരുടെ രാജി നീക്കം ഗഹലോട്ടിന്റെ പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയാകുമെന്ന സച്ചിന്‍ പൈലറ്റ് എംഎല്‍എ മാര്‍ക്ക് സൂചന നല്‍കിയിരുന്നുവെന്നും ഇതാണ് ഗഹലോട്ടിനെ ചൊടിപ്പിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം മതി മുഖ്യമന്ത്രി ചര്‍ച്ചയെന്ന ആവശ്യവും അംഗീകരിച്ചില്ലെന്നതാണ് കടുത്ത തീരുമാനത്തിലേക്ക് ഗഹലോട്ട് പക്ഷത്തെ എത്തിച്ചത്. 92 എംഎല്‍എമാരും കഴിഞ്ഞ രാത്രി സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു.

Other News in this category



4malayalees Recommends