ലോക കേരളസഭ റീജിയണല്‍ കോണ്‍ഫ്രന്‍സിന്റ വിജയത്തിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന സമ്മേളനത്തിന് മിഴിവേകുവാന്‍ സാംസ്‌കാരിക പരിപാടികള്‍

ലോക കേരളസഭ റീജിയണല്‍ കോണ്‍ഫ്രന്‍സിന്റ വിജയത്തിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന സമ്മേളനത്തിന് മിഴിവേകുവാന്‍ സാംസ്‌കാരിക പരിപാടികള്‍
ലണ്ടന്‍: ലോകമാകെ വ്യാപിച്ചുകിടക്കുന്ന മലയാളി പ്രവാസി സമൂഹത്തെ ഒരു വേദിയില്‍ ഒരുമിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കേരള സര്‍ക്കാര്‍ രൂപീകരിച്ച സംരംഭമാണ് ലോക കേരളസഭ.

ലോകകേരള സഭയുടെ യുകെ യൂറോപ്പ് മേഖലാ സമ്മേളനം ഈ വരുന്ന ഒക്ടോബര്‍ 9 നു ലണ്ടനില്‍ ചേരും . മുഖ്യമന്ത്രി പിണറായി വിജയന്‍ , മന്ത്രിമാരായ പി രാജീവ് , വി ശിവന്‍കുട്ടി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

കേരളത്തിന്റെ മുന്നോട്ടുള്ളപോക്കിലും ഒരു നവകേരളത്തിന്റെ നിര്‍മ്മിതിയിലും യുകെയിലുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുവാനുള്ള വേദിയാണ് ലോക കേരളസഭ ഒരുക്കുന്നത്. ഗൗരവപൂര്‍ണമായ ചര്‍ച്ചകള്‍ നടക്കുന്ന ഈ സമ്മേളനത്തില്‍ ഏതാണ്ട് നൂറോളം പ്രതിനിധികളെ പങ്കെടുപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്.


പങ്കെടുക്കുവാന്‍ താല്പര്യം ഉള്ളവര്‍ താഴെ പറയുന്ന ഓണ്‍ലൈന്‍ ഗൂഗിള്‍ അപ്ലിക്കേഷന്‍ ഫോം സെപ്തംബര് 27 നകം പൂരിപ്പിച്ചു നല്‍കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ലോക കേരളസഭ സെക്രട്ടേറിയറ്റ് തെരെഞ്ഞെടുക്കുന്നവര്‍ക്കാവും യോഗത്തിലേക്ക് ക്ഷണം ലഭിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്ക് :


https://docs.google.com/forms/d/1BxWKNv5aW0Rd2QEMvmgyznslvrOg6Cx3QrZjmjfduR8/edit


അവസാന തീയ്യതി : സെപ്തംബര് 27


ലോകകേരളാ സഭയുടെ യുകെ യൂറോപ്പ് സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് എല്ലാ പ്രവാസികളോടും ലോക കേരളസഭ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

ജയന്‍ എടപ്പാള്‍ (പി.ആര്‍.ഒ.)

Other News in this category



4malayalees Recommends