മുസ്ലീം പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്തത് എന്തിന്: നഗരമധ്യത്തില്‍ യുവതിയെയും യുവാവിനെയും മര്‍ദ്ദിച്ച് സദാചാരക്കാര്‍

മുസ്ലീം പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്തത് എന്തിന്: നഗരമധ്യത്തില്‍ യുവതിയെയും യുവാവിനെയും മര്‍ദ്ദിച്ച് സദാചാരക്കാര്‍
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്കും യുവാവിനുമെതിരെ സദാചാര ആക്രമണം. ബംഗ്ലൂരു നഗരത്തിലാണ് സംഭവം. രണ്ട് മതത്തില്‍ പെട്ടവരാണെന്ന കാരണം പറഞ്ഞാണ് ഒരു സംഘം പേര്‍ ഇവരുവരെയും തടഞ്ഞു വച്ച് മര്‍ദ്ദിച്ചത്. യുവാവിനെയാണ് ആദ്യം മര്‍ദ്ദിച്ചത്.

മുസ്ലീം പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്തത് എന്തിനെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുവെച്ച ശേഷമായിരുന്നു ആക്രമണം. ആദ്യം യുവാവിനെയും പിന്നീട് പെണ്‍കുട്ടിയെയും ആക്രമിച്ചു.

ദൊഡ്ഡബല്ലാപൂരയിലെ ടെറിന സ്ട്രീറ്റിലാണ് സംഭവം. മുസ്ലീം മത വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി ഇതര മതസ്ഥനായ യുവാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചതാണ് സദാചാര വാദികളെ ചൊടിപ്പിച്ചത്.

ബൈക്ക് തടഞ്ഞ ഇസ്ലാംപൂര്‍ സ്വദേശികളായ അക്രമി സംഘം ആദ്യം യുവതിയോട് മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു. നല്‍കാതിരുന്നതോടെ ഭീഷണിയും പിന്നീട് മര്‍ദ്ദനവും നടത്തുകയായിരുന്നു. ഇവരെ തടഞ്ഞു നിര്‍ത്തി സംഘം ഉപദ്രവിക്കുന്നതിന്റെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച ദൊഡ്ഡബല്ലാപുരയിലാണ് സംഭവം നടന്നത്.

Other News in this category4malayalees Recommends