ഇത് എന്നെ ശ്വാസം മുട്ടിക്കുകയാണ്.. എനിക്ക് ഐശ്വര്യയോട് കടുത്ത അസൂയയാണ്: മീന

ഇത് എന്നെ ശ്വാസം മുട്ടിക്കുകയാണ്.. എനിക്ക് ഐശ്വര്യയോട് കടുത്ത അസൂയയാണ്: മീന
ഐശ്വര്യ റായ്‌യോട് തനിക്ക് അസൂയയാണെന്ന് നടി മീന. ഇത് ഇനിയും തനിക്ക് മറച്ചു വയ്ക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞാണ് മീനയുടെ കുറിപ്പ് ആരംഭിക്കുന്നത്. 'പൊന്നിയിന്‍ സെല്‍വന്‍' ചിത്രത്തിലെ തന്റെ സ്വപ്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് തനിക്ക് അസൂയ എന്നാണ് മീന ഇന്‍സ്റ്റ്ഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

'ഓക്കെ, എനിക്ക് ഇത് ഇനിയും മറച്ചു വയ്ക്കാന്‍ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. എന്റെ നെഞ്ചിനുള്ളില്‍ നിന്ന് അത് ഇറക്കി വയ്ക്കണം. ഞാന്‍ അസൂയാലുവാണ്‍ ജീവിതത്തില്‍ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചന്‍'

'കാരണം ഐശ്യര്യയ്ക്ക് പൊന്നിയിന്‍ സെല്‍വനില്‍ എന്റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാന്‍ അവസരം കിട്ടി' എന്നാണ് മീന കുറിച്ചിരിക്കുന്നത്. ഇതിനോടൊപ്പം പൊന്നിയിന്‍ സെല്‍വന്‍ ടീമിന് വിജയാശംസകളും നടി നേരുന്നുണ്ട്. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ഐശ്വര്യ റായ് എത്തുന്നത്.

നന്ദിനി എന്ന രാജ്ഞി ആയും നന്ദിനിയുടെ അമ്മ റാണി മന്ദാകിനിയുമായി താരം വേഷമിടുന്നു. ആദ്യ ദിനം തന്നെ ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആഗോളതലത്തില്‍ 60 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.

Other News in this category4malayalees Recommends