സായി പല്ലവി മുസ്ലീമോ? രാമയണത്തില്‍ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം

സായി പല്ലവി മുസ്ലീമോ? രാമയണത്തില്‍ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം
'ദംഗല്‍' സിനിമയുടെ സംവിധായകന്‍ നിതീഷ് തിവാരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രാമായണ'. 700 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന രാമായണ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്.

രണ്‍ബിര്‍ കപൂര്‍ രാമനായി എത്തുമ്പോള്‍ സായി പല്ലവിയാണ് ചിത്രത്തില്‍ സീതയായി വേഷമിടുന്നത്. ഇപ്പോഴിതാ രാമായണത്തില്‍ സീതയായി വേഷമിടുന്ന സായ് പല്ലവി മുസ്ലീം ആണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മുന്‍പൊരിക്കല്‍ തന്റെ ഒരു ചിത്രം തിയേറ്ററില്‍ കാണുന്നതിനായി പര്‍ദ്ദയും ഹിജാബും ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട സായി പല്ലവിയുടെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചാണ് താരം മുസ്ലീം ആണെന്ന പ്രചാരണം പരക്കെ നടക്കുന്നത്. കൂടാതെ മുസ്ലിം മത വിശ്വാസികള്‍ക്കെതിരെയുള്ള ആള്‍ക്കൂട്ട ആക്രമണത്തെ പറ്റിയും സായ് പല്ലവി മുന്‍പൊരിക്കല്‍ വിമര്‍ശിച്ചിരുന്നു. ഇതും വര്‍ഗീയ വാദികള്‍ ഇപ്പോള്‍ പ്രചരണായുധമാക്കുന്നുണ്ട്.

നേരത്തെ രണ്‍ബിര്‍ കപൂര്‍ ബീഫ് കഴിക്കുന്നത് കൊണ്ട് തന്നെ താരത്തിനെ രാമനായി കാസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്ന തരത്തിലും പ്രചാരണം നടന്നിരുന്നു. എന്നിരുന്നാലും ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ താരങ്ങളോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Other News in this category



4malayalees Recommends