25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍
ഒരു ടെലിവിഷന്‍ ഷോയില്‍ തന്നെ അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. വളരെ മോശമായാണ് തന്നെ അനുകരിച്ചത് എന്നാണ് കരണ്‍ പറയുന്നത്. 25 വര്‍ഷമായി സിനിമാ മേഖലയില്‍ നില്‍ക്കുന്ന താന്‍ ആദ്യമായാണ് ഇങ്ങനെ അപമാനിക്കപ്പെടുന്നത് എന്നാണ് കരണ്‍ പറയുന്നത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കരണിന്റെ പ്രതികരണം. 'ഞാന്‍ എന്റെ അമ്മയ്‌ക്കൊപ്പം ഇരുന്ന് ടിവി കാണുകയായിരുന്നു. അപ്പോഴാണ് പ്രമുഖ ചാനലിലെ ഒരു റിയാലിറ്റി ഷോ പ്രമോ കാണാന്‍ ഇടയായത്. ഒരു ഹാസ്യതാരം എന്നെ വളരെ മോശം രീതിയില്‍ അനുകരിക്കുകയാണ്.'

'ട്രോളുകളില്‍ നിന്നും മുഖവും പേരുമില്ലാത്തവരില്‍ നിന്നുമെല്ലാം ഞാനിത് പ്രതീക്ഷിക്കും. പക്ഷേ 25 വര്‍ഷമായി ഞാന്‍ നില്‍ക്കുന്ന ഈ ഇന്‍ഡസ്ട്രിയില്‍ നിന്നുതന്നെ ഇങ്ങനെയൊരു അപമാനം ഞാന്‍ പ്രതീക്ഷിച്ചില്ല. ഇതില്‍ ഇനിക്ക് ദേഷ്യമല്ല ഉണ്ടായത് സങ്കടമാണ്' എന്നാണ് കരണ്‍ കുറിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends