നവരാത്രി നൃത്തത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; വിവരമറിഞ്ഞ് പിതാവിനും ദാരുണമരണം

നവരാത്രി നൃത്തത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; വിവരമറിഞ്ഞ് പിതാവിനും ദാരുണമരണം
നവരാത്രി ദിനത്തില്‍ യുവാവ് നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലെ വിരാര്‍ പട്ടണത്തില്‍ നവരാത്രിയോടനുബന്ധിച്ച് ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെയാണ് 35കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. വാര്‍ത്തയറിഞ്ഞ ഇയാളുടെ പിതാവും കുഴഞ്ഞ് വീണ് മരിച്ചു.

പ്രദേശവാസിയായ മനീഷ് നാരാപ്ജി സോണിഗ്രയാണ് നൃത്തം ചെയ്യുന്നതിടെ മരിച്ചത്. വിരാറിലെ ഗ്ലോബല്‍ സിറ്റി കോംപ്ലക്‌സില്‍ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രിയില്‍ ഗര്‍ബ നൃത്തം നടന്നിരുന്നു.

ഞായറാഴ്ചയാണ് മനീഷ് കുഴഞ്ഞു വീണതെന്ന് വിരാര്‍ പോലീസ് പറഞ്ഞു. പിതാവ് നാരാപ്ജി സോണിഗ്ര (66) ആണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Other News in this category4malayalees Recommends