വണ്ണം തിരിച്ചടിയായി ; പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണപിരിവ് നടത്തിയ 23 കാരന്‍ കുടുങ്ങി

വണ്ണം തിരിച്ചടിയായി ; പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണപിരിവ് നടത്തിയ 23 കാരന്‍ കുടുങ്ങി
23ാം വയസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് അനധികൃത പിരിവ് നടത്തിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മുകേഷ് യാദവാണ് ഒറിജിനല്‍ പൊലീസിന്റെ പിടിയിലായത്. ദേശീയപാത രണ്ടിലെ ഉസൈനി ഗ്രാമത്തിന് സമീപം ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയില്‍ ഒരു വാഗണ്‍ആര്‍ കാര്‍ കണ്ടെത്തി

ഇതിനു സമീപം നിന്ന് മറ്റു വാഹന ഉടമകളോട് പിഴ ചോദിക്കുന്ന ഒരു 'പൊലീസുകാരനെ'യും കണ്ടു. ഉടമകള്‍ പണം നല്‍കിയില്ലെങ്കില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുന്നതും കണ്ടു. തുടര്‍ന്ന് തുണ്ട്‌ല എസ്.എച്ച്. രാജേഷ് പാണ്ഡെ ഇയാളെ ചോദ്യം ചെയ്തു. ഇയാളുടെ സ്റ്റേഷനാണ് ആദ്യം ചോദിച്ചത്.

മറുപടി പറയാന്‍ പരുങ്ങിയ ഇയാള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും ചെയ്തു. ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് 150 കിലോയോളം ഭാരം വരും. ഇത്രയും ചെറുപ്പത്തില്‍ ഇന്‍സ്‌പെക്ടറായി എന്നതും അമിത വണ്ണവും ഇയാളെ നേരത്തെ തന്നെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.

പൊലീസിന്റെ വലിയ സ്റ്റിക്കര്‍ പതിച്ച വാഗണ്‍ആര്‍ കാറുമായി പുറത്തിറങ്ങി സ്വകാര്യ ബസുകളിലും ട്രക്കുകളിലും പരിശോധനയുടെ പേരില്‍ അനധികൃത പിരിവ് നടത്തുന്നതായിരുന്നു പതിവ്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. കേസ് രജിസ്റ്റര്‍ ചെയ്തു.

Other News in this category4malayalees Recommends