പ്രഭാസിന്റെ ആദിപുരുഷ് ഗെറ്റപ്പില്‍ വിമര്‍ശനവുമായി ആരാധകര്‍

പ്രഭാസിന്റെ ആദിപുരുഷ് ഗെറ്റപ്പില്‍ വിമര്‍ശനവുമായി ആരാധകര്‍
പ്രഭാസ് നായകനാകുന്ന ആദിപുരുഷിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ കൃതി സനോന്‍, സെയ്ഫ് അലി ഖാന്‍, സണ്ണി സിംഗ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ പ്രഭാസ് ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തിന്റെ ടീസറിന് കടുത്ത ട്രോളാക്രമണം തന്നെ നേരിടേണ്ടി വന്നിരുന്നു. ആനിമേഷന്‍ കഥാപാത്രങ്ങളെപ്പോലെയാണ് ടീസറിലെ രംഗങ്ങളെന്നായിരുന്നു ആക്ഷേപം. വാനരസേനയെ കാണുമ്പോള്‍ കഥാപാത്രങ്ങളും അവരുടെ ഗെറ്റപ്പുകളും ഹോളിവുഡ് ചിത്രമായ പ്ലാനറ്റ് ഓഫ് ദ ഏപ്‌സിനോട് സാമ്യമുള്ളതായി ആളുകള്‍ക്ക് തോന്നുന്നു.

എന്നാല്‍ ഈ വാദമുഖങ്ങളെ തള്ളിക്കൊണ്ട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വീണ്ടും സോഷ്യല്‍മീഡിയയില്‍ ട്രോളുകളെ നേരിടേണ്ടി വന്നിരിക്കുകയാണ് ചിത്രം.

പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഈ പോസ്റ്റര്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ് എന്നതാണ് വാസ്തവം.

പോസ്റ്ററിലെ പ്രഭാസിന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രഭാസ് ആരാധകരും പ്രേക്ഷകരും, ഇപ്പോള്‍ പ്രഭാസിനെ ഇഷ്ടപ്പെടാത്ത രീതിയില്‍ പ്രദര്‍ശിപ്പിക്കുകയാണെന്ന് എല്ലാവരും സംവിധായകനെ കുറ്റപ്പെടുത്തുന്നു.

Other News in this category



4malayalees Recommends