എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും
രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് നടി മൃണാള്‍ ഠാക്കൂറും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ 'ആവേശം' സിനിമ കണ്ട ശേഷമുള്ള ആവേശം പങ്കുവച്ചത്. സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാല്‍. സാമന്ത, നയന്‍താര എന്നിവര്‍ക്ക് പിന്നാലെ ആവേശത്തെ പിന്തുണയ്ക്കുന്ന താരമാണ് മൃണാള്‍.

ചിത്രത്തില്‍ ഫഹദിന്റെ രംഗയും പ്രധാന വേഷത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികളും കണ്ടുമുട്ടുന്ന സീനിന്റെ മുപ്പത് സെക്കന്‍ഡാണ് നടി ഇന്‍സ്റ്റ സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. 'എന്തൊരു ചിത്രമാണ് തീര്‍ച്ചയായും എല്ലാവരും കാണേണ്ട പടം' എന്നാണ് ഫഹദ്, സംവിധായകന്‍ ജിത്തു മാധവ്, നസ്രിയ എന്നിവരെ ടാഗ് ചെയ്ത് മൃണാള്‍ കുറിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends