അനധികൃത മദ്യവ്യാപാരം ഉപേക്ഷിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ; പ്രഖ്യാപനവുമായി നിതീഷ് കുമാര്‍

അനധികൃത മദ്യവ്യാപാരം ഉപേക്ഷിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ; പ്രഖ്യാപനവുമായി നിതീഷ് കുമാര്‍
ബിഹാറില്‍ മദ്യനിരോധനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതുവഴികള്‍ തേടി സര്‍ക്കാര്‍. സംസ്ഥാനത്ത് അനധികൃത മദ്യവ്യാപാരം ഉപേക്ഷിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

അനധികൃത മദ്യവ്യാപാരം ഉപേക്ഷിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കാനുള്ള പദ്ധതിയെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി മദ്യവില്‍പ്പനക്കാര്‍ക്ക് മാത്രമല്ല, കള്ള് കച്ചവടം ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണെന്ന് പറഞ്ഞു. 2016 ലാണ് ഇവിടെ മദ്യനിരോധന നിയമം നടപ്പിലാക്കിയത്. ആരോഗ്യകരവും സന്തുഷ്ടവുമായ ബീഹാര്‍ പടുത്തുയര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ നിതീഷ് കുമാര്‍ പറഞ്ഞു.

'എല്ലാത്തരം മയക്കുമരുന്നുകളും ഒഴിവാക്കാനും സമൃദ്ധവും ആരോഗ്യകരവും സന്തുഷ്ടവുമായ ബീഹാറിനുവേണ്ടി മയക്കുമരുന്ന് രഹിത സമൂഹം കെട്ടിപ്പടുക്കുന്നതില്‍ നമ്മുടെ പങ്ക് വഹിക്കാനും പ്രതിജ്ഞയെടുക്കാം.'നിതീഷ് കുമാര്‍ പറഞ്ഞു.

Other News in this category



4malayalees Recommends