ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ അര്‍ദ്ധനഗ്‌നയായി ഇരുന്നു, പുകയും വലിച്ചു ; വീഡിയോ വൈറലായതിന് പിന്നാലെ സസ്‌പെന്‍ഷന്‍

ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ അര്‍ദ്ധനഗ്‌നയായി ഇരുന്നു, പുകയും വലിച്ചു ; വീഡിയോ വൈറലായതിന് പിന്നാലെ സസ്‌പെന്‍ഷന്‍
ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ അര്‍ദ്ധനഗ്‌നയായി ഇരുന്നു, പുകയും വലിച്ചു. ബെഡ്ഡില്‍ കിടന്നു കൊണ്ടാണ് വിചാരണയ്ക്കിടെ ജഡ്ജി പുകവലിച്ചത്. വൈറലായ വീഡിയോയില്‍ ജഡ്ജി ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ ബെഡ്ഡിലിരിക്കുന്നതും പുകവലിക്കുന്നതും ഒക്കെ കാണാം.

ജഡ്ജി ആയ വിവിയാന്‍ പൊളാണിയ ആണ് ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ ആയിരിക്കുന്നത്. നേരത്തെ തന്നെ 'സഭ്യമല്ലാത്ത' ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നു എന്ന് ആരോപിച്ച് വലിയ തരത്തിലുള്ള വിമര്‍ശനം നേരിടുന്ന ആളാണ് പോളാണിയ.

ഇപ്പോള്‍ വീണ്ടും പോളാണിയയ്‌ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരിക്കയാണ്. ഒരു ക്രിമിനല്‍ കേസിന്റെ വിചാരണയായിരുന്നു സൂം കോളിലൂടെ നടന്നിരുന്നത്. അതിനിടയിലാണ് പോളാണിയ അര്‍ദ്ധനഗ്‌നയായിരുന്നു എന്നും പുകവലിക്കുന്നു എന്നും വിമര്‍ശനം ഉയര്‍ന്നത്. ഇതിന്റെ വീഡിയോ വലിയ തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.

നവംബര്‍ 22 ന് നോര്‍ട്ടെ ഡി സാന്റാന്‍ഡറിലെ ജുഡീഷ്യല്‍ ഡിസിപ്ലിനറി കമ്മീഷന്‍ ജഡ്ജിയായ പോളാണിയ കോടതി മര്യാദകള്‍ ഒന്നിലേറെത്തവണ ലംഘിച്ചു, വെര്‍ച്വല്‍ സെഷനില്‍ അധികമായി ശരീരം കാണിച്ചു, അതിനാല്‍ 90 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നു എന്ന് വിധിക്കുകയായിരുന്നു.

ജഡ്ജിയുടെ ക്യാമറ ഓണ്‍ ആണെന്ന് അഭിഭാഷകനാണ് പോളാണിയയെ അറിയിച്ചത്. വിചാരണ തുടങ്ങി ഏറെ നേരം കഴിഞ്ഞാണ് പോളാണിയ തന്റെ ക്യാമറ ഓഫ് ചെയ്തത്. ഏതായാലും, താന്‍ അര്‍ദ്ധന?ഗ്‌നയായിരുന്നു എന്നത് പോളാണിയ നിഷേധിക്കുകയായിരുന്നു. തനിക്ക് വയ്യായിരുന്നു രക്തസമ്മര്‍ദ്ദവും മറ്റും കൊണ്ടാണ് താന്‍ വിചാരണയ്ക്കിടെ കിടന്നത് എന്നും പോളാണിയ പറഞ്ഞു. അതുപോലെ, തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ നേരത്തെയും മറ്റ് ജഡ്ജിമാര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പോളാണിയ പറഞ്ഞു.

Other News in this category4malayalees Recommends