ഉറക്ക ഗുളിക നല്‍കിയ ശേഷം ഭര്‍ത്താവിനെ കഴത്തു ഞെരിച്ചു കൊലപ്പെടുത്തി ; കാമുകന്റെ സഹായത്തോടെ വീട്ടിലെ കക്കൂസ് കുഴിയില്‍ മൃതദേഹം തള്ളി ; ഒരു മാസത്തിന് ശേഷം യുവതി അറസ്റ്റില്‍

ഉറക്ക ഗുളിക നല്‍കിയ ശേഷം ഭര്‍ത്താവിനെ കഴത്തു ഞെരിച്ചു കൊലപ്പെടുത്തി ; കാമുകന്റെ സഹായത്തോടെ വീട്ടിലെ കക്കൂസ് കുഴിയില്‍ മൃതദേഹം തള്ളി ; ഒരു മാസത്തിന് ശേഷം യുവതി അറസ്റ്റില്‍
പഞ്ചാബില്‍ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവതി. കൊലപാതക ശേഷം കാമുകന്റെ സഹായത്തോടെ വീട്ടിലെ കക്കൂസ് കുഴിയില്‍ മൃതദേഹം കുഴിച്ചിട്ടു. ഭര്‍ത്താവിനെ കാണാനില്ലെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു മാസത്തിന് ശേഷം മൃതദേഹം കണ്ടെടുത്തത്.

പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ബക്ഷിവാല സ്വദേശി അമരിക് സിംഗ് എന്നയാളാണ് മരിച്ചത്. പൊലീസ് പറയുന്നതനുസരിച്ച് രാജ്ജി കൗര്‍(35) എന്ന യുവതി നവംബര്‍ 20 ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ കൗറിന് അതേ പ്രദേശത്തെ താമസക്കാരനായ സുര്‍ജിത് സിംഗ് എന്ന യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തി.

ഒക്‌ടോബര്‍ 27ന് സുര്‍ജിത്തിനൊപ്പം താനും ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലില്‍ കൗര്‍ സമ്മതിച്ചതായി സംഗ്രൂര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) സുരേന്ദ്ര ലാംബ പറഞ്ഞു. ഭക്ഷണത്തില്‍ ഉറക്കഗുളികകള്‍ ചേര്‍ത്ത് നല്‍കിയ ശേഷമായിരുന്നു കൊലപാതകം. ബോധരഹിതനായ അമരിക്കിനെ ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

പിന്നീട് 25 അടി താഴ്ചയുള്ള ടോയ്‌ലറ്റ് കുഴിയില്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംശയം തോന്നാതിരിക്കാന്‍ പൊലീസില്‍ പരാതിയും നല്‍കി. 13ഉം 11ഉം വയസ്സുള്ള രണ്ട് ആണ്‍മക്കള്‍ക്കൊപ്പം യുവതി അതേ വീട്ടില്‍ തന്നെ തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Other News in this category4malayalees Recommends