അധ്യാപികയെ പുറകെ നടന്ന് ശല്യം ചെയ്യല്‍ ; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

അധ്യാപികയെ പുറകെ നടന്ന് ശല്യം ചെയ്യല്‍ ; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്
അധ്യാപികയോട് മോശമായി പെരുമാറിയതിന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മീററ്റിലെ കിത്തോര്‍ ഏരിയയിലെ ഒരു ഇന്റര്‍മീഡിയറ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് അധ്യാപികയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.

അധ്യാപികയോട് മോശമായി പെരുമാറുന്നതിന്റെ ഒരു വീഡിയോ വിദ്യാര്‍ത്ഥികള്‍ തന്നെ പകര്‍ത്തുകയും അത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും പ്രചരിക്കുകയും ചെയ്തു. ആ വീഡിയോയില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപികയെ 'ജാന്‍' എന്ന് വിളിക്കുന്നതും 'ഐ ലവ് യൂ' എന്ന് പറയുന്നതും കേള്‍ക്കാം.

പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് അധ്യാപികയ്ക്ക് ഇരുപതുകളിലാണ് പ്രായം. അവര്‍ പരാതി നല്‍കിയത് വെള്ളിയാഴ്ചയാണ്. പരാതിയില്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ കുറേ ആഴ്ചകളായി തന്നെ ബുദ്ധിമുട്ടിക്കുകയാണ് എന്ന് അധ്യാപിക പറയുന്നു.

വിദ്യാര്‍ത്ഥികള്‍ താന്‍ സ്‌കൂളിലേക്ക് വരുമ്പോഴും സ്‌കൂളില്‍ നിന്നും തിരികെ വീട്ടിലേക്ക് വരുമ്പോഴും അശ്ലീല പരാമര്‍ശങ്ങളുമായി തന്റെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നുണ്ട് എന്നും അധ്യാപികയുടെ പരാതിയില്‍ പറയുന്നു. അധ്യാപിക ഈ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളോടും ഇതേ പരാതി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, അവര്‍ അധ്യാപികയുടെ പരാതി ?ഗൗരവത്തിലെടുക്കുകയോ എന്തെങ്കിലും ചെയ്യുകയോ ചെയ്തിരുന്നില്ല എന്നും അധ്യാപിക പറഞ്ഞതായി പൊലീസ് പറയുന്നു.Other News in this category4malayalees Recommends