സോഷ്യല്‍ മീഡിയയിലൂടെ പരിചയം, പതിനാറുകാരിയെ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്ന ഡിവൈഎഫ്‌ഐ നേതാവടക്കം എട്ട് പേര്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയയിലൂടെ പരിചയം, പതിനാറുകാരിയെ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്ന ഡിവൈഎഫ്‌ഐ നേതാവടക്കം എട്ട് പേര്‍ അറസ്റ്റില്‍
പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അടക്കം എട്ട് പേര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിയും അറസ്റ്റിലായവരിലുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഡിവൈഎഫ്‌ഐ വിളവൂര്‍ക്കല്‍ മേഖല പ്രസിഡന്റ് ജിനേഷ് ജയന്‍ (29), തൃശൂര്‍ മേത്തല കോനത്തുവീടില്‍ സുമേജ് (21), മലയം ചിത്തിര വീട്ടില്‍ അരുണ്‍ (മണികണ്ഠന്‍27) , പൂഴിക്കുന്ന് പൊറ്റവിള വീട്ടില്‍ വിഷ്ണു (20), പെരുകാവ് തൈവിള മുണ്ടുവിള തുറവൂര്‍ വീട്ടില്‍ സിബി (20), വിളവൂര്‍ക്കല്‍ പ്ലാങ്കോട്ടുമുകള്‍ ലക്ഷ്മി ഭവനില്‍ അനന്തു (18), വിളവൂര്‍ക്കല്‍ വിഴവൂര്‍ വഴുതോട്ടുവിള ഷാജി ഭവനില്‍ അഭിജിത്ത് (20) എന്നിവരും പെണ്‍കുട്ടിയുടെ അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്

സുമേജ് ഒഴികെയുള്ള പ്രതികളെല്ലാം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും ഇത് വീഡിയോയില്‍ പകര്‍ത്തിയതായും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി അമ്മ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്. വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടിയെ ഫോണില്‍ കിട്ടാതായതിനെ തുടര്‍ന്നായിരുന്നു അമ്മ പൊലീസിനെ സമീപിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട സുമേജിനെ കാണാനാണ് എത്തിയതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ ചിത്രം മറ്റുള്ളവര്‍ക്ക് കൈമാറിയതിനാണ് സുമേജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ രണ്ട് വര്‍ഷമായി പലരില്‍ നിന്നും ഉണ്ടായ പീഡനവിവരം ഡോക്ടറോട് വെളിപ്പെടുത്തുകയായിരുന്നു. ആദ്യം പരിചയപ്പെട്ട ആളില്‍ നിന്ന് ഫോണ്‍ നമ്പര്‍ കൈക്കലാക്കിയാണ് മറ്റുള്ളവര്‍ പെണ്‍കുട്ടിയോട് അടുത്തതും പീഡനത്തിന് ഇരയാക്കിയതും. വീഡിയോ ഉപയോഗിച്ച് ഇവര്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തതായും പൊലീസ് പറഞ്ഞു.

Other News in this category4malayalees Recommends