കനത്ത മഴ തുടരുന്നു, യുകെയുടെ പല ഭാഗങ്ങളും വെള്ളപ്പൊക്കത്തില്‍ മുങ്ങി; കൂടുതല്‍ വെള്ളപ്പൊക്ക മുന്നറിപ്പുകള്‍ പുറപ്പെടുവിച്ച് അധികൃതര്‍; താപനില താഴ്ന്നു, അടുത്ത ആഴ്ചയോടെ മഞ്ഞ് രാജ്യത്തേക്ക് തിരിച്ചെത്തും?

കനത്ത മഴ തുടരുന്നു, യുകെയുടെ പല ഭാഗങ്ങളും വെള്ളപ്പൊക്കത്തില്‍ മുങ്ങി; കൂടുതല്‍ വെള്ളപ്പൊക്ക മുന്നറിപ്പുകള്‍ പുറപ്പെടുവിച്ച് അധികൃതര്‍; താപനില താഴ്ന്നു, അടുത്ത ആഴ്ചയോടെ മഞ്ഞ് രാജ്യത്തേക്ക് തിരിച്ചെത്തും?

രാത്രിയോടെ വെള്ളപ്പൊക്കവും, കനത്ത കാറ്റും രാജ്യത്തെ തേടിയെത്തിയതിന് പിന്നാലെ ബ്രിട്ടനില്‍ താപനില താഴുന്നു. ഇതോടെ അടുത്ത ആഴ്ച മഞ്ഞ് വീണ്ടും തിരിച്ചെത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കനത്ത മഴ മൂലം രാജ്യത്തെ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. റോഡുകളെ വെള്ളപ്പൊക്കത്തില്‍ മുക്കിയതിന് പുറമെ വീടുകളും, ഡ്രൈവര്‍മാരും അപകടം നേരിടുന്നുണ്ട്.


ഇന്ന് മെച്ചപ്പെട്ട കാലാവസ്ഥ ആയിരിക്കുമെങ്കിലും വീക്കെന്‍ഡിലും, അടുത്ത ആഴ്ചയിലേക്കും കടക്കുമ്പോള്‍ മഴയും, കാറ്റും നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. നോര്‍ത്ത്-വെസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ 70എംപിഎച്ച് വേഗത്തിലാണ് കാറ്റ് വീശിയത്.

താപനില താഴുന്നതോടെ യുകെയിലേക്ക് മഞ്ഞും, ആലിപ്പഴ വര്‍ഷവും യുകെയില്‍ മടങ്ങിയെത്തും. ഇംഗ്ലണ്ടില്‍ പ്രാദേശിക നദികളും, ഉപരിതല വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി മെറ്റ് ഓഫീസും, എന്‍വയോണ്‍മെന്റ് ഏജന്‍സിയും വ്യക്തമാക്കിയിട്ടുണ്ട്. വീക്കെന്‍ഡില്‍ താപനില താഴേക്ക് പോകുമ്പോള്‍ മഞ്ഞും, ഐസുമുള്ള ശൈത്യകാല അപകടങ്ങള്‍ പ്രതീക്ഷിക്കാം.

രാവിലെ മുതല്‍ തന്നെ ശക്തമായ കാറ്റ് തണുപ്പേറിയ അവസ്ഥ തിരിച്ചെത്തിക്കും. നോര്‍ത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ടില്‍ സ്ഥിതി ശാന്തമാകുമെങ്കിലും നോര്‍ത്ത്, വെസ്റ്റ് മേഖലകളില്‍ മഴ സ്ഥിതി മാറ്റും. വീക്കെന്‍ഡ് മുതല്‍ അടുത്ത ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ തണുപ്പേറിയ കാലാവസ്ഥ പ്രതീക്ഷിക്കാം.

യുഎസില്‍ ആഞ്ഞടിച്ച കനത്ത മഞ്ഞിന്റെ ഭാഗമാണ് യുകെയിലേക്ക് എത്തുന്ന പുതിയ കാലാവസ്ഥയെന്ന് മീറ്റിയോറോളജിസ്റ്റുകള്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends