സറേയില്‍ നായ അക്രമണം; 20-കളില്‍ പ്രായമുള്ള യുവതിയെ കടിച്ചുകൊന്നു; രക്തച്ചൊരിച്ചിലില്‍ രണ്ടാമതൊരു സ്ത്രീക്കും കടിയേറ്റു; പൊതുജനങ്ങളെ അക്രമിച്ച ഏഴ് മൃഗങ്ങളെ സായുധ പോലീസ് പിടിച്ചെടുത്തു

സറേയില്‍ നായ അക്രമണം; 20-കളില്‍ പ്രായമുള്ള യുവതിയെ കടിച്ചുകൊന്നു; രക്തച്ചൊരിച്ചിലില്‍ രണ്ടാമതൊരു സ്ത്രീക്കും കടിയേറ്റു; പൊതുജനങ്ങളെ അക്രമിച്ച ഏഴ് മൃഗങ്ങളെ സായുധ പോലീസ് പിടിച്ചെടുത്തു

സറേയില്‍ നായയുടെ കടിയേറ്റ് 20-കളില്‍ പ്രായമുള്ള യുവതി കൊല്ലപ്പെട്ടു. ഗുരുതരമായി കടിയേറ്റ മറ്റൊരു വ്യക്തി ആശുപത്രിയില്‍ ചികിത്സയിലാണ്. സറേയിലെ കാറ്റര്‍ഹാമില്‍ ഉച്ചയ്ക്ക് 2.45-ഓടെയാണ് പൊതുജനങ്ങളെ നായ അക്രമിച്ചത്. വിവരമറിഞ്ഞ് സറേ പോലീസ് സ്ഥലത്തെത്തി.


കണ്‍ട്രി ലെയിനിലൂടെ കടന്നുപോയ ജനങ്ങളെയും, കുതിരകളെയും നായ ഓടിച്ചിട്ട് കടിച്ചതായി പ്രദേശവാസികള്‍ ഓണ്‍ലൈനില്‍ വിവരം പങ്കുവെച്ചു. ഗ്രാവെല്ലി ഹില്ലില്‍ നിന്നും 999-ലേക്ക് വിളി വന്നതോടെ ഏഴ് നായകളെ സായുധ പോലീസ് പിടിച്ചെടുത്തു.

നായയുടെ ക്രൂരമായ അക്രമം നേരിട്ട 20-കളില്‍ പ്രായമുള്ള യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് വ്യക്തമാക്കി. ഔദ്യോഗിക തിരിച്ചറിയല്‍ നടത്തിയിട്ടില്ലെങ്കിലും അടുത്ത ബന്ധുക്കളെ വിവരം ധരിപ്പിച്ചിട്ടുണ്ട്.

നായയുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ടാമത്തെ സ്ത്രീയുടെ ജീവന് ഭീഷണിയില്ലെന്ന് പോലീസ് പറഞ്ഞു. സായുധ ഓഫീസര്‍മാര്‍ നാഷണല്‍ പോലീസ് എയര്‍ സര്‍വ്വീസിന്റെ സഹായത്തോടെയാണ് ഏഴ് നായകളെ കസ്റ്റഡിയിലെടുത്തത്.

പ്രദേശവാസികളെ ഭയപ്പെടുത്തുന്ന സംഭവമാണ് അരങ്ങേറിയതെന്ന് ചീഫ് ഇന്‍സ്‌പെക്ടര്‍ അലന്‍ സ്‌പ്രോട്‌സണ്‍ പറഞ്ഞു. പ്രശ്‌നക്കാരായ എല്ലാ നായകളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമപ്രകാരം നായയുടെ അക്രമത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ ഉടമയ്ക്ക് 14 വര്‍ഷം വരെ ജയില്‍ശിക്ഷയും, പിഴയും അനുഭവിക്കേണ്ടി വരും. ആര്‍ക്കെങ്കിലും പരുക്കേറ്റാണ് ഉടമയ്ക്ക് അഞ്ച് വര്‍ഷം വരെ ശിക്ഷയും, പിഴയും നേരിടേണ്ടി വരും.

Other News in this category



4malayalees Recommends