നഴ്‌സായ അഞ്ജുവിനേയും മക്കളേയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സാജുവിനെതിരെ വിചാരണ കോടതിയില്‍ ആരംഭിച്ചു ; തുടര്‍ വാദം ജൂലൈ 6ലേക്ക് മാറ്റി

നഴ്‌സായ അഞ്ജുവിനേയും മക്കളേയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സാജുവിനെതിരെ വിചാരണ കോടതിയില്‍ ആരംഭിച്ചു ; തുടര്‍ വാദം ജൂലൈ 6ലേക്ക് മാറ്റി
യുകെയില്‍ നഴ്‌സായ അഞ്ജുവിനേയും മക്കളേയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സാജുവിന്റെ വിചാരണ

നോര്‍ത്താംപ്ടണ്‍ഷയറിലെ കൊറോണര്‍ കോടതിയില്‍ ആരംഭിച്ചു. ആറു വയസ്സുകാരനായ മകനെയും നാലു വയസ്സുകാരിയായ മകളേയും കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് കോടതിയില്‍ ഇയാള്‍ വ്യക്തമാക്കി. അമ്മ അഞ്ജു മരിച്ചത് ശ്വാസം മുട്ടിയാണ്.

എന്‍ എച്ച് എസ് നഴ്‌സായ അഞ്ജുവിനെയും മക്കളായ ജീവ, ജാഹ്നവിയേയും വീടിനുള്ളില്‍ മരിച്ച നിലയിലായിരുന്നു ഇക്കഴിഞ്ഞ ഡിസംബര്‍ 15 ന് കണ്ടെത്തിയത്. ലെസ്റ്ററിലെ റോയല്‍ ഇന്‍ഫേമറ്ററിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൂന്നു പേരും ശ്വാസം മുട്ടിയാണ് മരണമടഞ്ഞതെന്ന് വ്യക്തമായിരുന്നു. വീട്ടിലെത്തിയ പോലീസ് വീട്ടില്‍ നിന്നു തന്നെ അഞ്ജുവിന്റെ ഭര്‍ത്താവായ സാജുവിനെ അറസ്റ്റ് ചെയ്തിരുന്നു.പ്രാഥമിക നടപടികള്‍ക്ക് ശേഷം അന്വേഷണോദ്യോഗസ്ഥര്‍ 52 കാരനായ സാജുവിനെതിരെ മൂന്ന് കൊലപാതക കുറ്റങ്ങള്‍ ചുമത്തി.

നോര്‍ത്താംപടണ്‍ കൊറോണര്‍ കോടതിയിലെ സീനിയര്‍ കൊറോണര്‍ ആനി പെംബര്‍ ആയിരുന്നു വിചാരണ ആരംഭിച്ചത്.

ഇന്‍ക്വസ്റ്റില്‍ മരണത്തിനുള്ള പ്രാഥമിക കാരണം ശ്വാസം മുട്ടിയാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി കൊറോണര്‍ പറഞ്ഞു. കേസിന്റെ വിചാരണ 2023 ജൂലായ് 6 ലേക്ക് മാറ്റിയതായും കൊറോണര്‍ പ്രഞ്ഞു. ഏകദേശം 10 മിനിറ്റില്‍ താഴെ മാത്രമായിരുന്നു വിചാരണ നടന്നത്.

രണ്ടു കുട്ടികള്‍ മരണപ്പെട്ടത് കേറ്ററിംഗ് ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു എന്നും അവരുടെ മരണകാരണമായി പറയുന്നത് കഴുത്തു ഞെരിച്ചതാണെന്നും കൊറോണര്‍ പറഞ്ഞു. ഈ വിവരങ്ങളിലും തുടര്‍ പരിശോധനകള്‍ നടക്കുകയാണ്. സാജുവിനെ മര്‍ച്ച് 24 വരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.



Other News in this category



4malayalees Recommends