ഋഷി സുനാക് പ്രധാനമന്ത്രിയായത് യുകെയില്‍ പലര്‍ക്കും രുചിച്ചിട്ടില്ല; ഇന്ത്യക്കാര്‍ ബ്രിട്ടനെ കൈയിലൊതുക്കുമെന്ന് പേടി; ബ്രിട്ടനെതിരെ വീണ്ടും അവകാശവാദവുമായി യുഎസ് ടോക്ക് ഷോ അവതാരകന്‍; ഇന്ത്യക്കാരന്‍ അധികാരത്തിലെത്തിയാല്‍ 'പണികിട്ടുമെന്ന്' ഭയം?

ഋഷി സുനാക് പ്രധാനമന്ത്രിയായത് യുകെയില്‍ പലര്‍ക്കും രുചിച്ചിട്ടില്ല; ഇന്ത്യക്കാര്‍ ബ്രിട്ടനെ കൈയിലൊതുക്കുമെന്ന് പേടി; ബ്രിട്ടനെതിരെ വീണ്ടും അവകാശവാദവുമായി യുഎസ് ടോക്ക് ഷോ അവതാരകന്‍; ഇന്ത്യക്കാരന്‍ അധികാരത്തിലെത്തിയാല്‍ 'പണികിട്ടുമെന്ന്' ഭയം?

ഋഷി സുനാക് പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടത് മുതല്‍ വംശീയ പ്രതിഷേധം നേരിടുന്നതായി വാദം ആവര്‍ത്തിച്ച് ബ്രിട്ടനെ വിമര്‍ശിച്ച് മുന്‍ ഡെയ്‌ലി ഷോ അവതാരകന്‍ ട്രവര്‍ നോവാ. 'ഒരു പോസ്റ്റ് വംശീയ ഉട്ടോപ്യയില്‍ ജീവിക്കുന്നുവെന്ന് വിശ്വസിക്കാനാണ് യുകെ ആഗ്രഹിക്കുന്നത്', ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നോവാ വ്യക്തമാക്കി.


2022 ഒക്ടോബറില്‍ സുനാക് പ്രധാനമന്ത്രിയായി അധികാരമേറ്റത് മുതല്‍ 'ഇനി ഇന്ത്യക്കാര്‍ മഹത്തായ ബ്രിട്ടനെ കീഴടക്കുമെന്ന്' പറയുന്ന ബ്രിട്ടീഷ് ജനങ്ങളുണ്ടെന്ന് നോവാ ആരോപിക്കുന്നു. ഡെയ്‌ലി ഷോയില്‍ ഈ വാദം ഉന്നയിച്ചതിന് സൗത്ത് ആഫ്രിക്കന്‍ കൊമേഡിയന്‍ വിമര്‍ശനം നേരിട്ടേങ്കിലും ഇപ്പോള്‍ ഈ വാദം ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തത്.

സുനാക് ബ്രിട്ടീഷുകാരന്‍ പോലുമല്ലെന്നും, ബോറിസിനെ പോലെ ഇംഗ്ലണ്ടിനെ സ്‌നേഹിക്കുന്നില്ലെന്നും ഉള്‍പ്പെടെ എല്‍ബിസി റേഡിയോയില്‍ വിളിച്ച ശ്രോതാക്കളുടെ വാക്കുകളാണ് പ്രധാനമന്ത്രിക്ക് എതിരായ പ്രതിഷേധമായി നോവാ ചൂണ്ടിക്കാണിക്കുന്നത്.

പുതിയ അഭിമുഖത്തിലും നോവാ തന്റെ നിലപാട് മാറ്റുന്നില്ല. ഇനി ഇന്ത്യക്കാര്‍ മഹത്തായ ബ്രിട്ടനെ കീഴടക്കുമെന്ന് ചോദ്യം ഉന്നയിക്കുന്നവരുണ്ട്. 'എന്തിനെയാണ് ഇവര്‍ പേടിക്കുന്നത്. ഞങ്ങള്‍ മുന്‍പ് അടിച്ചമര്‍ത്തിയവര്‍ അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്നില്ല. അങ്ങിനെ സംഭവിച്ചാല്‍ അവരോട് ചെയ്തത് തിരിച്ചുകിട്ടും', എന്നാണ് ഇവര്‍ പറയാതെ പറയുന്നത്, നോവ വ്യക്തമാക്കി.
Other News in this category



4malayalees Recommends