ഫൈസര്‍ കോവിഡ് ബൂസ്റ്ററും, മുതിര്‍ന്നവരിലെ സ്‌ട്രോക്കും തമ്മിലെന്ത് 'ബന്ധം'? 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലെ സ്‌ട്രോക്ക് കേസുകള്‍ക്ക് പിന്നിലെ വാക്‌സിന്‍ ബന്ധം തിരഞ്ഞ് സിഡിസിയും, എഫ്ഡിഎയും

ഫൈസര്‍ കോവിഡ് ബൂസ്റ്ററും, മുതിര്‍ന്നവരിലെ സ്‌ട്രോക്കും തമ്മിലെന്ത് 'ബന്ധം'? 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലെ സ്‌ട്രോക്ക് കേസുകള്‍ക്ക് പിന്നിലെ വാക്‌സിന്‍ ബന്ധം തിരഞ്ഞ് സിഡിസിയും, എഫ്ഡിഎയും

ഫൈസറിന്റെ അപ്‌ഡേറ്റ് ചെയ്ത കോവിഡ് ബൂസ്റ്റര്‍ 65 വയസ്സിന് മുകളിലുള്ളവരിലെ സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷണവുമായി ആരോഗ്യ വകുപ്പ് അധികൃതര്‍.

സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ & പ്രിവന്‍ഷന്‍, ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവരാണ് പുതിയ വാക്‌സിനും, വാക്‌സിന്‍ സ്വീകരിച്ച് നാലാഴ്ചയ്ക്ക് ശേഷമുള്ള ഐഷീമിക് സ്‌ട്രോക്കും തമ്മില്‍ ബന്ധമുള്ളതായി നിരീക്ഷണ സംവിധാനത്തില്‍ മുന്നറിയിപ്പ് ലഭിച്ചതായി വ്യക്തമാക്കിയത്.

വാക്‌സിന്‍ പരുക്കുകളുമായി ബന്ധപ്പെട്ട് ട്രാക്ക് ചെയ്യുന്ന മറ്റ് സംവിധാനങ്ങള്‍ ഇത്തരമൊരു ബന്ധം കാണിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വിഷയത്തില്‍ അന്വേഷണം നടത്താനാണ് തീരുമാനം.

'ഇതൊരു ജാഗ്രതാ നിര്‍ദ്ദേശമായി കരുതുന്നില്ല. ക്ലിനിക്കല്‍ അപകടം നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് വിവരം കൈമാറണമെന്നാണ് കരുതുന്നത്', സിഡിസി, എഫ്ഡിഎ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
Other News in this category

4malayalees Recommends