യുകെയില്‍ കൊല്ലപ്പെട്ട നഴ്‌സ് അഞ്ജുവിന്റെയും മക്കളുടേയും മൃതദേഹം നാട്ടിലെത്തിച്ചു ; സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ; തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടീഷ് പൊലീസ് കേരളത്തിലേക്ക്

യുകെയില്‍ കൊല്ലപ്പെട്ട നഴ്‌സ് അഞ്ജുവിന്റെയും മക്കളുടേയും മൃതദേഹം നാട്ടിലെത്തിച്ചു ; സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ; തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടീഷ് പൊലീസ് കേരളത്തിലേക്ക്
ബ്രിട്ടനിലെ കെറ്ററിംഗില്‍ കൊല്ലപ്പെട്ട യുവതിയുടെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിച്ചു. വൈക്കം സ്വദേശികളായ അഞ്ജുവും മക്കളായ ജാന്‍വി, ജീവ എന്നിവരും കഴിഞ്ഞ മാസം ബ്രിട്ടനിലെ കെറ്ററിംഗിലെ വീട്ടില്‍ വെച്ച് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. ഇവിടെ നിന്നും വൈക്കത്തെ ഇത്തിപ്പുഴയിലുള്ള വീട്ടിലായിരിക്കും മൃതദേഹങ്ങള്‍ കൊണ്ട് പോവുന്നത്. പൊതുദര്‍ശനത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടീഷ് പൊലീസ് സംഘം കേരളത്തിലെത്തും

കൊലപാതകത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി സാജുവിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ 14 നാണ് സാജു ഇവരെ കൊലപ്പെടുത്തുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ ഇവര്‍ ബ്രിട്ടീഷ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീട് തുറന്നപ്പോഴാണ് അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതായി കണ്ടത്. അഞ്ജു മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടികളെ ആശിപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജോലി ഇല്ലാത്തതിന്റെ നിരാശയെ തുടര്‍ന്നായിരുന്നു മദ്യ ലഹരിയില്‍ ആയിരുന്ന സാജു ഇവരെ കൊലപ്പെടുത്തുന്നത്. യുകെയില്‍ എന്‍എച്ച്എസില്‍ ജോലി ചെയ്യുകയായിരുന്നു അഞ്ജു. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ യുകെയില്‍ എത്തുന്നത്.

Other News in this category



4malayalees Recommends