നാളെ രാത്രി വീണ്ടും അതിശൈത്യത്തിന് തുടക്കമിടും ; വ്യാഴാഴ്ച വരെ തണുപ്പേറിയ ദിനങ്ങള്‍ ; ഗതാഗത സംവിധാനങ്ങളെ ബാധിക്കാന്‍ സാധ്യത

നാളെ രാത്രി വീണ്ടും അതിശൈത്യത്തിന് തുടക്കമിടും ; വ്യാഴാഴ്ച വരെ തണുപ്പേറിയ ദിനങ്ങള്‍ ; ഗതാഗത സംവിധാനങ്ങളെ ബാധിക്കാന്‍ സാധ്യത
വീണ്ടും അതിശൈത്യ നാളുകള്‍. ഞായറാഴ്ച ഇംഗ്ലണ്ടിന്റെ പല ഭാഗത്തും കടുത്ത തണുപ്പ് അനുഭവപ്പെടുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പു നല്‍കി. മഞ്ഞു പെയ്തില്‍ ജാഗ്രത തുടരണം. ഗതാഗത സംവിധാനങ്ങളേയും വീണ്ടും മഞ്ഞുവീഴ്ച ബാധിക്കും.


ബസ് ട്രെയ്ന്‍ സര്‍വീസുകളെ കാലാവസ്ഥാ മാറ്റം പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തണുപ്പേറിയ കാറ്റും മഞ്ഞു പെയ്യലും ജനജീവിതത്തെ സാരമായി ബാധിക്കും. ഞായറാഴ്ച വൈകീട്ട് അറഉ മുതല്‍ ഈ കാലാവസ്ഥയാകും. അടുത്ത വ്യാഴാഴ്ച രാവിലെ വരെ ഇതു തുടര്‍ന്നേക്കും.

ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലും വെയില്‍സിലും യെല്ലോ വാര്‍ണിങ് നിലനില്‍ക്കുകയാണ്. ശനിയാഴ്ച അര്‍ദ്ധ രാത്രി വരെ ഇതു പ്രാബല്യത്തിലുണ്ടാകും.

വെയില്‍സിലും ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കന്‍ ഭാഗങ്ങള്‍ വടക്ക് പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍, യോര്‍ക്ക്ഷയര്‍, പടിഞ്ഞറന്‍ മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും ഉണ്ട്.



Other News in this category



4malayalees Recommends