നരകത്തിലെ നഴ്‌സറി! കുട്ടികള്‍ പരസ്പരം മലം തിന്നുന്ന ഭയാനകമായ കാഴ്ച; പിഞ്ചുകുഞ്ഞുങ്ങള്‍ കഴിഞ്ഞുകൂടിയത് സുപ്രധാന അപകടത്തില്‍; ബ്രിട്ടന് നാറ്റക്കേസായി മാറിയ നഴ്‌സറി അടച്ചുപൂട്ടി

നരകത്തിലെ നഴ്‌സറി! കുട്ടികള്‍ പരസ്പരം മലം തിന്നുന്ന ഭയാനകമായ കാഴ്ച; പിഞ്ചുകുഞ്ഞുങ്ങള്‍ കഴിഞ്ഞുകൂടിയത് സുപ്രധാന അപകടത്തില്‍; ബ്രിട്ടന് നാറ്റക്കേസായി മാറിയ നഴ്‌സറി അടച്ചുപൂട്ടി

നഴ്‌സറിയില്‍ നമ്മുടെ കുട്ടികളെ ഏല്‍പ്പിക്കുമ്പോള്‍ അവിടെയുള്ളവര്‍ സുരക്ഷിതമായി പരിപാലിക്കുമെന്ന വിശ്വാസമാണുള്ളത്. എന്നാല്‍ ബ്രിട്ടനിലെ ഒരു നഴ്‌സറി അത്തരം വിശ്വാസങ്ങള്‍ക്ക് മേല്‍ കളങ്കമേല്‍പ്പിച്ചു. കുട്ടികള്‍ പരസ്പരം മലം തിന്നുന്ന അവസ്ഥ വരെ നേരിട്ട നഴ്‌സറി ഒടുവില്‍ അടച്ചുപൂട്ടുകയും ചെയ്തു.


മാഞ്ചസ്റ്ററിലെ ഗോര്‍ടണിലുള്ള കിഡ്‌സ്പിറേഷന്‍ നഴ്‌സറിയാണ് ഓഫ്‌സ്റ്റെഡ് അടപ്പിച്ചത്. കുട്ടികളെ സുപ്രധാനമായ അപകടത്തിലാക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. കുഞ്ഞുങ്ങള്‍ക്കും, നവജാതശിശുക്കള്‍ക്കും ഇവിടെ വളരെ മോശം പരിചരണമാണ് ലഭിച്ചതെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് വിശദമാക്കുന്നു.

കുട്ടികള്‍ പരസ്പരം മലം കഴിച്ച സംഭവം പോലും ഇതില്‍ ഉള്‍പ്പെടുന്നു. 'ജീവനക്കാര്‍ കുട്ടികളുടെ നാപ്പികള്‍ മാറ്റുമ്പോള്‍ ചോര്‍ന്നുപോയ മലം താഴെ വീണതൊന്നും ശ്രദ്ധിക്കുന്നില്ല. ഇത് പലപ്പോഴും കുട്ടികള്‍ മലം ഭക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചു', റിപ്പോര്‍ട്ട് പറയുന്നു.

പരിശോധിക്കാന്‍ ഇന്‍സ്‌പെക്ടര്‍ എത്തിയപ്പോഴും അശ്രദ്ധമായ നിലയിലാണ് നടത്തിപ്പെന്ന് വ്യക്തമാകുന്ന കാഴ്ചകളായിരുന്നു. പെബ്ബിള്‍സും, മൂര്‍ച്ചയുള്ള വസ്തുക്കളും കുട്ടികള്‍ വായിലിടുന്നതായിരുന്നു അവസ്ഥ. ജീവനക്കാര്‍ ഇതൊന്നും ശ്രദ്ധിക്കാതെ വന്നതോടെ ഇന്‍സ്‌പെക്ടര്‍ നേരിട്ട് ഇതില്‍ ഇടപെടേണ്ട സ്ഥിതിയുണ്ടായി.

ഓഫ്‌സ്റ്റെഡിന്റെ അഞ്ച് കാറ്റഗറി പരിശോധനയിലും നഴ്‌സറിയുടെ റേറ്റിംഗ് അപര്യാപ്തമായി കണ്ടെത്തി. മേലധികാരികളുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ച മൂലം പരിചരണവും, പഠനവും മോശമാണെന്ന് കണ്ടെത്തിയതോടെയാണ് നഴ്‌സറി അടച്ചുപൂട്ടിയത്.
Other News in this category



4malayalees Recommends