ലൂട്ടന്‍ മലയാളികള്‍ ജിജി മാത്യൂസിന് വിട നല്‍കി ; സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ പ്രിയപ്പെട്ടവര്‍ ചടങ്ങിന്റെ ഭാഗമായി

ലൂട്ടന്‍ മലയാളികള്‍ ജിജി മാത്യൂസിന് വിട നല്‍കി ; സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ പ്രിയപ്പെട്ടവര്‍ ചടങ്ങിന്റെ ഭാഗമായി
ലൂട്ടന്‍ മലയാളികള്‍ക്ക് പ്രിയങ്കരനായ ജിജി മാത്യൂസിന് (56) യാത്രാ മൊഴിയേകി. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നൂറുകണക്കിന് ആളുകള്‍ ചേര്‍ന്നു വേദനയോടെ യാത്രയേകി.

ലണ്ടന്‍ ഹെമല്‍ ഹെംസ്‌റ്റെഡിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടന്ന സംസ്‌കാര ശുശ്രൂഷകളില്‍ ഹൃദയ ഭേദകമായാത്രയേകലാണ് നടന്നത്. ലൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ജിജി മാത്യൂസിന്റെ വേര്‍പാടില്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് വേണ്ടി മൂന്നു ദിവസം മുമ്പ് സെന്റ് മാര്‍ട്ടിന്‍ ഡി പോര്‍സ് കാതലിക് പള്ളിയില്‍ പൊതു ദര്‍ശനം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെ ലൂട്ടനിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ കുടുംബം അന്തിമോപചാരം അര്‍പ്പിച്ചു. ഇടവക വികാരി ഫാ അനൂപ് എബ്രഹാം വീട്ടിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

uk-malayali-jiji-mathews1

രാവിലെ 9.30മുതല്‍ ലണ്ടന്‍ ഹെമല്‍ ഹെസ്റ്റഡിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പൊതു ദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും നടന്നു. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് യുകെ, യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പൊലീത്ത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.വൈദീകരായ ഫാ എബ്രഹാം ജോര്‍ജ് കോര്‍ എപ്പിസ്‌കോപ്പ, ഫാ വര്‍ഗീസ് മാത്യു, ഫാ അനൂപ് എബ്രഹാം, ഫാ പി ജെ ബിനു ,ഫാ എബി ഫിലിപ്പ്, ഫാ നിതിന്‍ പ്രസാദ് കോശി, ഫാ ഇ ജോസഫ്, സഭ മാനേജിങ് കമ്മറ്റി അംഗം ഡോ സെന്‍ കല്ലുമ്പുറം, ഇടവക ട്രസ്റ്റി മാത്യു തോമസ് എന്നിവര്‍ പങ്കെടുത്തു.

ജിജി മാത്യൂസിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം അദ്ദേഹത്തെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവച്ച് സംസാരിച്ചു.ശുശ്രൂഷകളെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെ ഹെമല്‍ ഹെംസ്‌റ്റെഡിലെ വുഡ് വെല്‍സ് സെമിട്രിയില്‍ സംസ്‌കാരം നടന്നു.





Other News in this category



4malayalees Recommends