വിദ്യാര്‍ത്ഥികള്‍ 'വീട്ടിലിരിക്കട്ടെ'! അവസാന നിമിഷം ചരടുവലിച്ച് ഹെഡ്ടീച്ചേഴ്‌സ്; അടുത്ത മാസത്തെ ദേശീയ സമരങ്ങളില്‍ ആയിരക്കണക്കിന് സ്‌കൂളുകള്‍ ബാധിക്കപ്പെടും; വിദ്യാഭ്യാസ വകുപ്പുമായി നടത്തിയ ചര്‍ച്ച പരാജയം; രക്ഷിതാക്കള്‍ക്ക് തലവേദന

വിദ്യാര്‍ത്ഥികള്‍ 'വീട്ടിലിരിക്കട്ടെ'! അവസാന നിമിഷം ചരടുവലിച്ച് ഹെഡ്ടീച്ചേഴ്‌സ്; അടുത്ത മാസത്തെ ദേശീയ സമരങ്ങളില്‍ ആയിരക്കണക്കിന് സ്‌കൂളുകള്‍ ബാധിക്കപ്പെടും; വിദ്യാഭ്യാസ വകുപ്പുമായി നടത്തിയ ചര്‍ച്ച പരാജയം; രക്ഷിതാക്കള്‍ക്ക് തലവേദന

യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള മാതാപിതാക്കളെ ആശങ്കയിലേക്ക് തള്ളിവിട്ട് അധ്യാപകരുടെ പണിമുടക്ക്. അടുത്ത മാസം മുതല്‍ ഏഴ് ദിവസത്തോളം അധ്യാപകര്‍ പണിമുടക്കുമ്പോള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വീട്ടിലിരിക്കേണ്ടി വരുമെന്ന് വ്യക്തമായതോടെയാണ് ഈ ആശങ്ക.


പണിമുടക്ക് ഒഴിവാക്കാനായി ഗവണ്‍മെന്റും, നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയനും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ആറ് മണിക്കൂര്‍ നീണ്ടെങ്കിലും പരാജയമായി മാറിയിരുന്നു. ഗവണ്‍മെന്റ് ശമ്പള വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെന്ന് യൂണിയന്‍ വ്യക്തമാക്കി.

ഫെബ്രുവരി 1 മുതല്‍ ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 23,000 സ്‌കൂളുകളെ പണിമുടക്കുകള്‍ ബാധിക്കുമെന്നാണ് കരുതുന്നത്. അധ്യാപകര്‍ സമരത്തിന് ഇറങ്ങുന്നത് വരെ ഏതെല്ലാം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ ഹെഡ്ടീച്ചേഴ്‌സ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ഇതോടെ ഫെബ്രുവരി 1ന് പൊതുപണിടുക്കിന് തുല്യമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ട്രെയിന്‍ ഡ്രൈവര്‍മാര്‍, സിവില്‍ സെര്‍വന്റ്‌സ്, യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ തുടങ്ങിയവരും ഈ ദിവസത്തില്‍ പണിമുടക്കുന്നുണ്ട്.

നിലവിലെ സമരനിയമങ്ങള്‍ പ്രകാരം പണിമുടക്കുന്ന ജീവനക്കാര്‍ എംപ്ലോയേഴ്‌സിനെ ഇതുസംബന്ധിച്ച് അറിയിക്കണമെന്ന് നിര്‍ബന്ധമില്ല. ഇതോടെ പല സ്‌കൂളുകളും അടച്ചിടാതെ മാര്‍ഗ്ഗമില്ലാതാകും. ഹെഡ്ടീച്ചേഴ്‌സ് ഇക്കാര്യത്തില്‍ യാതൊരു ശ്രമവും നടത്തുന്നില്ലെന്നും ആരോപണമുണ്ട്.
Other News in this category



4malayalees Recommends