ഇത് ബ്രിട്ടനാണ്, ഇവിടെ പ്രധാനമന്ത്രിക്കും കിട്ടും 'ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ്'; സീറ്റ് ബെല്‍റ്റ് ധരിക്കാതെ സോഷ്യല്‍ മീഡിയ വീഡിയോ ചിത്രീകരിച്ച കുറ്റത്തിന് ലങ്കാഷയര്‍ പോലീസിന്റെ നടപടി; സംഭവിച്ചത് തെറ്റ്, ഫൈന്‍ അടയ്ക്കുമെന്ന് ഋഷി സുനാക്

ഇത് ബ്രിട്ടനാണ്, ഇവിടെ പ്രധാനമന്ത്രിക്കും കിട്ടും 'ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ്'; സീറ്റ് ബെല്‍റ്റ് ധരിക്കാതെ സോഷ്യല്‍ മീഡിയ വീഡിയോ ചിത്രീകരിച്ച കുറ്റത്തിന് ലങ്കാഷയര്‍ പോലീസിന്റെ നടപടി; സംഭവിച്ചത് തെറ്റ്, ഫൈന്‍ അടയ്ക്കുമെന്ന് ഋഷി സുനാക്

നമ്മുടെയൊക്കെ നാട്ടില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കോ, രാഷ്ട്രീയക്കാര്‍ക്കോ നേരെ ചെറുവിരല്‍ പോലും അനക്കാന്‍ ആരും ഭയപ്പെടും. ഇതിന് പിന്നാലെ വരുന്ന പ്രശ്‌നങ്ങളും, സ്ഥലം മാറ്റങ്ങളുമൊക്കെയാണ് ഇവരെ ഭയപ്പെടുത്തുന്നത്. എന്നാല്‍ ബ്രിട്ടനില്‍ സാക്ഷാല്‍ പ്രധാനമന്ത്രിക്ക് വരെ സീറ്റ് ബെല്‍ത്ത് ധരിക്കാതെ യാത്ര ചെയ്താല്‍ ഫൈന്‍ ശിക്ഷ ലഭിക്കും.


സീറ്റ് ബെല്‍റ്റ് ധരിക്കാതെ പിന്‍സീറ്റില്‍ യാത്ര ചെയ്യവെ സോഷ്യല്‍ മീഡിയയ്ക്കായി വീഡിയോ ചിത്രീകരിച്ച് കുടുങ്ങിയ പ്രധാനമന്ത്രി ഋഷി സുനാക് പിഴ അടയ്ക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. താന്‍ തെറ്റ് പൂര്‍ണ്ണമായി സ്വീകരിക്കുന്നതായും, ഖേദം പ്രകടിപ്പിക്കുന്നതായും അറിയിച്ചാണ് സുനാക് ലങ്കാഷയര്‍ പോലീസ് നല്‍കിയ ഫൈന്‍ നല്‍കാന്‍ തയ്യാറായിരിക്കുന്നത്.

Lancashire Constabulary said a 42-year-old man from London was issued with a conditional offer of fixed penalty following a video circulating on social media

അല്‍പ്പനേരത്തേക്ക് മാത്രമാണ് സീറ്റ് ബെല്‍റ്റ് മാറ്റി അബദ്ധം കാണിച്ചതെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കിയിരുന്നു. ലങ്കാഷയര്‍ സന്ദര്‍ശനത്തിന് ഇടയിലായിരുന്നു സംഭവം. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ പ്രകാരം ലണ്ടനില്‍ നിന്നുള്ള 42-കാരനായ പുരുഷന് ഫിക്‌സഡ് പെനാല്‍റ്റി നല്‍കിയെന്നാണ് ലങ്കാഷയര്‍ കോണ്‍സ്റ്റാബുലറി വ്യക്തമാക്കിയത്.

'പ്രധാനമന്ത്രി തനിക്ക് പറ്റിയ പിഴവ് സമ്മതിച്ച് ഖേദം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഫിക്‌സഡ് പെനാല്‍റ്റി അനുസരിക്കുകയും ചെയ്യും', നം.10 വക്താവ് പറഞ്ഞു. സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിട്ടുള്ള കാറില്‍ സഞ്ചരിക്കുമ്പോള്‍ ഇത് ധരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. 500 പൗണ്ട് വരെ പിഴയാണ് ഇത് പാലിക്കാത്തവര്‍ക്ക് നല്‍കുക.
Other News in this category



4malayalees Recommends