യുകെയില്‍ മലയാളി നഴ്‌സിന്റെ മരണ വാര്‍ത്തയില്‍ ഞെട്ടി മലയാളി സമൂഹം ; 33 വയസ്സുമാത്രമുള്ള അരുണ്‍ മരണമടഞ്ഞത് ഹൃദയാഘാതം മൂലം ; നഴ്‌സായ ഭാര്യയെ യുകെയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിത വിയോഗം

യുകെയില്‍ മലയാളി നഴ്‌സിന്റെ മരണ വാര്‍ത്തയില്‍ ഞെട്ടി മലയാളി സമൂഹം ; 33 വയസ്സുമാത്രമുള്ള അരുണ്‍ മരണമടഞ്ഞത് ഹൃദയാഘാതം മൂലം ; നഴ്‌സായ ഭാര്യയെ യുകെയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിത വിയോഗം
33 വയസ്സുമാത്രമുള്ള നഴ്‌സായ അരുണിന്റെ വിയോഗ വാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് യുകെ മലയാളികള്‍. യുകെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ കവന്‍ട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായ തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി എംഎസ് ആരുണ്‍ (33) ആണ് വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ കാണാതെ വന്നതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ ബന്ധപ്പെട്ടു. ഉച്ചയ്ക്ക് പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തുമ്പോള്‍ ചെവിയില്‍ ഹെഡ്‌സെറ്റ് വച്ച് പാട്ടു കേള്‍ക്കുന്ന നിലയിലായിരുന്നു. ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒന്നര വര്‍ഷം മുമ്പാണ് അരുണ്‍ കവന്‍ട്രിയിലെത്തിയത്. നഴ്‌സായ ഭാര്യ ആര്യക്കും അരുണ്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ജോലി കിട്ടിയിരുന്നു. ആര്യയും മൂന്നു വയസുള്ള കുഞ്ഞും കവന്‍ട്രിയില്‍ എത്താനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന്റെ വീസ നടപടികള്‍ പുരോഗമിക്കവേയാണ് ദാരുണ സംഭവം.

കവന്‍ട്രി ഹോസ്പിറ്റലില്‍ ഐടിയു വിഭാഗത്തില്‍ നഴ്‌സായിരുന്നു അരുണ്‍. തിരുവനന്തപുരം അമരവിള ഉദിയന്‍കുളങ്ങര ഇളങ്കം ലെയിന്‍ അരുണിമയില്‍ മുരളീധരന്‍ നായര്‍, കുമാരി ശാന്തി എന്നിവരാണ് മാതാപിതാക്കള്‍. ആതിര സഹോദരിയാണ്.

സംസ്‌കാരം പിന്നീട് നാട്ടില്‍ .

Other News in this category



4malayalees Recommends