പ്രിയ സുഹൃത്ത് ആന്‍ഡ്രൂ രാജകുമാരന് 'വക്കാലത്ത്' പറഞ്ഞ് ജയിലില്‍ നിന്നും ജിസെലിന്‍ മാക്‌സ്‌വെല്‍; ലൈംഗിക പീഡന ആരോപണം ഉന്നയിച്ച വിര്‍ജിനിയ റോബര്‍ട്‌സിന് 'ഓര്‍മ്മപ്പിശക്'; ജെഫ്രി എപ്സ്റ്റീനെ ജയിലില്‍ വകവരുത്തിയതെന്നും ആരോപണം

പ്രിയ സുഹൃത്ത് ആന്‍ഡ്രൂ രാജകുമാരന് 'വക്കാലത്ത്' പറഞ്ഞ് ജയിലില്‍ നിന്നും ജിസെലിന്‍ മാക്‌സ്‌വെല്‍; ലൈംഗിക പീഡന ആരോപണം ഉന്നയിച്ച വിര്‍ജിനിയ റോബര്‍ട്‌സിന് 'ഓര്‍മ്മപ്പിശക്'; ജെഫ്രി എപ്സ്റ്റീനെ ജയിലില്‍ വകവരുത്തിയതെന്നും ആരോപണം

ആന്‍ഡ്രൂ രാജകുമാരന്‍ തന്റെ പ്രിയപ്പെട്ട സുഹൃത്താണെന്ന് അവകാശവാദവുമായി ഇടനിലക്കാരി ജിസെലിന്‍ മാക്‌സ്‌വെല്‍. ആന്‍ഡ്രൂവിന് എതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ടോക്ക് ടിവിക്ക് ജയിലില്‍ നിന്ന് നല്‍കിയ അഭിമുഖത്തില്‍ മാക്‌സ്‌വെല്‍ വാദിച്ചു.


കുട്ടികളെ ലൈംഗിക മനുഷ്യക്കടത്തിന് വിധേയമാക്കിയ കേസില്‍ അകത്തായ ശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് അവര്‍ രാജകുമാരന് അനുകൂലമായി നിലപാട് സ്വീകരിച്ചത്. ആന്‍ഡ്രൂവിന് എതിരെ ലൈംഗിക പീഡനാരോപണം ഉയര്‍ത്തിയ വിര്‍ജിനിയയുടെ അരക്കെട്ടില്‍ കൈപിടിച്ച് നില്‍ക്കുന്ന കുപ്രശസ്തമായ ചിത്രം വ്യാജമാണെന്നാണ് മാക്‌സ്‌വെല്ലിന്റെ വാദം.

അതേസമയം ഇരകള്‍ക്കെതിരെ ആരോപണം ഉന്നയിക്കാനും അവര്‍ തയ്യാറായത് വിവാദമായി മാറിയിട്ടുണ്ട്. 'വിര്‍ജിനിയയുടെ കള്ളക്കഥകളും, വിവരണങ്ങളും വളരെ വിശാലമായതാണ്. നിങ്ങളുടെ ഓര്‍മ്മകള്‍ ശരിയല്ലെങ്കില്‍ അവര്‍ പറയുന്നതിനെ എങ്ങിനെ വിശ്വസിക്കാന്‍ കഴിയും?', മാക്‌സ്‌വെല്‍ ചോദിച്ചു.

ഒരിക്കല്‍ ആരോപണം ഉന്നയിച്ച പുരുഷന്‍മാര്‍ക്ക് എതിരായ വാദങ്ങളില്‍ നിന്നും ഓര്‍മ്മപ്പിശക് പറ്റിയതിന്റെ പേരില്‍ പിന്‍വാങ്ങിയാല്‍ മറ്റ് വാദങ്ങളെ സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയരും, അവര്‍ ആരോപിച്ചു. 12 മില്ല്യണ്‍ പൗണ്ട് വരെ നഷ്ടപരിഹാരം നല്‍കിയാണ് യോര്‍ക്ക് ഡ്യൂക്ക് തനിക്കെതിരായ ലൈംഗിക ആരോപണം കോടതിക്ക് പുറത്തുവെച്ച് ഒത്തുതീര്‍പ്പാക്കിയത്.

അതേസമയം ജെഫ്രി എപ്സ്റ്റീന് പീഡിപ്പിക്കാനായി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ എത്തിക്കാന്‍ ഗൂഢാലോചന നടത്തി പദ്ധതി നടപ്പാക്കിയ കുറ്റത്തിന് യുഎസില്‍ 20 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുകയാണ് ജിസെലിന്‍ മാക്‌സ്‌വെല്‍. എപ്സ്റ്റീനെ കണ്ടുമുട്ടാതെ ഇരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയ ജിസെലിന്‍ ഇയാളെ ജയിലില്‍ കൊലപ്പെടുത്തിയതാണെന്നും വാദം ഉയര്‍ത്തിയിട്ടുണ്ട്.
Other News in this category



4malayalees Recommends