ഒന്‍പത് വര്‍ഷം മുന്‍പ് 'മരിച്ച' ഭര്‍ത്താവ് ഇന്ത്യന്‍ റെസ്റ്റൊറന്റിന്റെ പ്രൊമോ വീഡിയോയില്‍! വെസ്റ്റ് സസെക്‌സിലെ റെസ്‌റ്റൊറന്റിന്റെ സോഷ്യല്‍ മീഡിയ പേജില്‍ കമന്റുകളുടെ പെരുമഴ; ചിത്രീകരണം നടത്തിയത് ഈ മാസമാദ്യം?

ഒന്‍പത് വര്‍ഷം മുന്‍പ് 'മരിച്ച' ഭര്‍ത്താവ് ഇന്ത്യന്‍ റെസ്റ്റൊറന്റിന്റെ പ്രൊമോ വീഡിയോയില്‍! വെസ്റ്റ് സസെക്‌സിലെ റെസ്‌റ്റൊറന്റിന്റെ സോഷ്യല്‍ മീഡിയ പേജില്‍ കമന്റുകളുടെ പെരുമഴ; ചിത്രീകരണം നടത്തിയത് ഈ മാസമാദ്യം?

ബ്രിട്ടനില്‍ ഒരു ഇന്ത്യന്‍ റെസ്റ്റൊറന്റിന്റെ പ്രൊമോഷണല്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്, ഒപ്പം ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നത്. റെസ്‌റ്റൊറന്റിന്റെ വീഡിയോയില്‍ തന്റെ ഭര്‍ത്താവിനെ കണ്ടതായി ഒരു സ്ത്രീ അവകാശപ്പെട്ടതോടെയാണ് ഇത്- 2014-ല്‍ ഇദ്ദേഹം മരിച്ച് പോയെന്നാണ് ഇവര്‍ വ്യ്തമാക്കുന്നത്.


വെസ്റ്റ് സസെക്‌സിലെ വെസ്റ്റ്‌ബോണ്‍ ഗ്രാമത്തിലുള്ള സ്‌പൈസ് കോട്ടേജ് റെസ്‌റ്റൊറന്റിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഇപ്പോള്‍ കമന്റുകളുടെ പ്രവാഹമാണ്. ഈ മാസം ആദ്യമാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

ഭക്ഷണം കഴിക്കാനെത്തിയവര്‍ ഭക്ഷണം ആസ്വദിക്കുകയും, വെയ്റ്റര്‍മാര്‍ കസ്റ്റമേഴ്‌സുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നതായാണ് വീഡിയോ ക്ലിപ്പ്. ജീവനക്കാര്‍ കൈയടിക്കുന്നതിലാണ് വീഡിയോ അവസാനിക്കുന്നത്.

The video was posted to the venue's Facebook page, where Lucy Watson commented: 'How old is the footage? My late husband and his son are on the first shot and he died in 2014??' A reply from the restaurant said: 'Hi Lucy, sorry to hear this. This footage was recorded last week'

റെസ്‌റ്റൊറന്റിന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ലൂസി വാട്‌സണ്‍ 'ഈ വീഡിയോ എത്ര പഴയതാണെന്ന്' ചോദ്യം ഉന്നയിച്ചത്. തന്റെ അന്തരിച്ച ഭര്‍ത്താവും, മകനും, വീഡിയോയുടെ ആദ്യ ഷോട്ടിലുള്ളതായി ഇവര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഭര്‍ത്താവ് 2014ല്‍ മരിച്ച് പോയതാണെന്നും ലൂസി വ്യക്തമാക്കിയതോടെയാണ് ഏവരും ഞെട്ടിയത്.

എന്നാല്‍ റെസ്‌റ്റൊറന്റ് ഇതിന് നല്‍കിയ മറുപടി അതിലേറെ ഞെട്ടിക്കുന്നതായി. 'ഹൈ ലൂസി, നിങ്ങളുടെ അവസ്ഥയില്‍ ഖേദമുണ്ട്. വീഡിയോ കഴിഞ്ഞ ആഴ്ച റെക്കോര്‍ഡ് ചെയ്തതാണ്', റെസ്‌റ്റൊറന്റ് മറുപടി നല്‍കി.

ഇതോടെ മറ്റ് ഉപയോക്താക്കള്‍ ഇതേക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തി. ഭര്‍ത്താവ് യഥാര്‍ത്ഥത്തില്‍ മരിച്ചിരുന്നോയെന്ന് വരെയാണ് ചിലര്‍ സംശയിക്കുന്നത്.

Other News in this category



4malayalees Recommends