ബുദ്ധിശാലിയും, സ്‌നേഹിക്കാന്‍ അറിയുന്ന പെണ്‍കുട്ടിയാകണം; രാഹുല്‍ ഗാന്ധിയുടെ വിവാഹ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

ബുദ്ധിശാലിയും, സ്‌നേഹിക്കാന്‍ അറിയുന്ന പെണ്‍കുട്ടിയാകണം; രാഹുല്‍ ഗാന്ധിയുടെ വിവാഹ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ
യോജിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ താന്‍ വിവാഹം കഴിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉടനെയെങ്ങാനും കല്ല്യാണം കഴിക്കാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്.

'യോജിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ ഞാന്‍ വിവാഹം കഴിക്കും. പങ്കാളിയെ കുറിച്ച് പ്രത്യേകിച്ച് സങ്കല്‍പ്പങ്ങളൊന്നുമില്ല. ബുദ്ധിശാലിയായ, സ്‌നേഹിക്കാന്‍ അറിയുന്ന പെണ്‍കുട്ടിയാകണം എന്നുമാത്രമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. ഭാരത് ജോഡോ യാത്രക്കിടെ നിരവധി തവണ രാഹുല്‍ ഗാന്ധി വിവാഹം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കാളി എങ്ങനെയുള്ള ആളാകണമെന്നും രാഹുല്‍ മറുപടി നല്‍കിയത് വൈറലായിരുന്നു. അന്ന് സോണിയ ഗാന്ധിയുടേയും ഇന്ദിരാ ഗാന്ധിയുടേയും സ്വഭാവസവിശേഷതകളുള്ള ആളാകണമെന്നാണ് രാഹുല്‍ പറഞ്ഞത്. 12 സംസ്ഥാനങ്ങളിലൂടെ കാശ്മീരിലെത്തിയ രാഹുലിന്റെ ഭാരത് ജോഡോ യാത്ര 129 ദിവസങ്ങള്‍ പിന്നിട്ട് കഴിഞ്ഞു.

Other News in this category4malayalees Recommends