മഞ്ഞുവീഴ്ച ശക്തമാകുന്നു ; മൂടല്‍ മഞ്ഞു മൂലം ഹീത്രുവിലെ നൂറോളം വിമാനങ്ങള്‍ റദ്ദാക്കി ; ലണ്ടന്‍ അടക്കമുള്ള നഗരങ്ങളില്‍ തണുപ്പേറുന്നു

മഞ്ഞുവീഴ്ച ശക്തമാകുന്നു ; മൂടല്‍ മഞ്ഞു മൂലം ഹീത്രുവിലെ നൂറോളം വിമാനങ്ങള്‍ റദ്ദാക്കി ; ലണ്ടന്‍ അടക്കമുള്ള നഗരങ്ങളില്‍ തണുപ്പേറുന്നു
അതിശൈത്യം ജനജീവിതത്തെ സാരമായി ബാധിക്കുന്നു. സ്‌കോട്‌ലന്‍ഡില്‍ ശൈത്യം കടുപ്പമേറിയതാണ്.തെക്കന്‍ ഇംഗ്ലണ്ടിലും തണുപ്പേറുകയാണ്. ലണ്ടനില്‍ ഹീത്രു വിമാനത്താവളത്തില്‍ നൂറോളം വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കുകയോ വൈകിപ്പിക്കുകയോ ചെയ്തത്. എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദ്ദേശ പ്രകാരം 15 ശതമാനം വിമാന സര്‍വീസുകള്‍ ഹീത്രുവില്‍ റദ്ദാക്കി. നിരവധി യാത്രക്കാരാണ് ഇതു മൂലം പ്രതിസന്ധിയിലായത്.

യാത്രാ ദുരിതം ഏറുകയാണ്. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മാത്രം 80 ശതമാനം വിമാനത്തോളം റദ്ദാക്കി. ഹീത്രുവില്‍ മൈനസ് 8.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു രേഖപ്പെടുത്തിയത്. 2010ന് ശേഷമുള്ള ഏറ്റവും തണുപ്പേറിയ രാത്രിയായിരുന്നു ഇത്.സാന്റോണ്‍ ഡൗണ്‍ഹാം, നോര്‍ഫോക്ക് എന്നിവിടങ്ങളില്‍ രാവിലെ 8 മണിക്ക് തൊട്ടുമുന്‍പായി രേഖപ്പെടുത്തിയത് മൈനസ് 9.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.സ്‌കോട്ട്‌ലാന്‍ഡിലെ പകല്‍ തപനില 10 ഡിഗ്രി വരെയായി ഉയര്‍ന്നു. ഇംഗ്ലണ്ടിന്റെ തെക്കും കിഴക്കും മേഖലകളില്‍ ഇന്ന് രാവിലെ 11 മണിവരെ യെല്ലോ അലര്‍ട്ട് നിലനില്‍ക്കും.

Other News in this category



4malayalees Recommends