ഭാരത് ജോഡോ യാത്രയുടെ സമാപനം നാളെ ; 13 രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും

ഭാരത് ജോഡോ യാത്രയുടെ സമാപനം നാളെ ; 13 രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും
ഭാരത് ജോഡോ യാത്രക്ക് നാളെ സമാപനം.പദയാത്ര ഇന്നോടെ അവസാനിക്കും. പന്താചൗക്കില്‍ നിന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യാത്ര 12 മണിക്ക് ലാല്‍ ചൗക്കില്‍ അവസാനിക്കും.തുടര്‍ന്ന് രാഹുല്‍ ഗാന്ധി അവിടെ പതാക ഉയര്‍ത്തുന്നതോടെ പദയാത്രക്ക് സമാപനമാകും.

വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാഹുല്‍ ഗാന്ധിയടക്കുള്ള യാത്രികര്‍ക്ക് അത്താഴ വിരുന്ന് നല്‍കും. നാളെ ജമ്മു കശ്മീര്‍ പിസിസി ഓഫീസിലും രാഹുല്‍ ഗാന്ധി പതാകയുയര്‍ത്തും.തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തോടെ ഭാരത് ജോഡോ യാത്ര അവസാനിക്കും. ക്ഷണിച്ച 23 കക്ഷികളില്‍ 13 കക്ഷികള്‍ പങ്കെടുക്കും.ജെഡിയു ,ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ്,സി പി എം തുടങ്ങിയ കക്ഷികളാണ് വിട്ടു നില്‍ക്കുന്നത്

Other News in this category4malayalees Recommends