കാമുകിയുമായുള്ള ബന്ധം തകര്‍ന്നു; ഡോക്ടര്‍ സ്വന്തം മെഴ്‌സീഡിസ് കാര്‍ കത്തിച്ചു ഉള്ളില്‍ കയറിയിരുന്നു

കാമുകിയുമായുള്ള ബന്ധം തകര്‍ന്നു; ഡോക്ടര്‍ സ്വന്തം മെഴ്‌സീഡിസ് കാര്‍ കത്തിച്ചു ഉള്ളില്‍ കയറിയിരുന്നു
പ്രണയ തകര്‍ച്ചക്ക് പിന്നാലെ 29കാരനായ ഡോക്ടര്‍ സ്വന്തം മെഴ്‌സിഡീസ് കാര്‍ കത്തിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം നടന്നത്. കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ സഹപാഠിയായിരുന്ന പെണ്‍കുട്ടിയുമായുള്ള ബന്ധം തകര്‍ന്നതിന് പിന്നാലെ ഇയാള്‍ വിഷാദ രോഗിയായെന്നാണ് പൊലീസ് പറയുന്നത്. വിഷാദ രോഗത്തിന് ചികിത്സ നേടിയിരുന്നു ഡോക്ടര്‍. കാമുകിക്കൊപ്പം സ്ഥിരമായി എത്തിയിരുന്ന കുളത്തിന് സമീപം വെച്ചാണ് കാര്‍ കത്തിക്കാന്‍ ശ്രമിച്ചത്. കാര്‍ കത്തിച്ചതിന് പിന്നാലെ ഡോക്ടര്‍ അതിനുള്ളില്‍ കയറിയിരുന്നത് ജീവനൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നാണ് പൊലീസ് കരുതുന്നത്. കത്തിയ കാറിനുള്ളില്‍ കുറച്ചുനേരം ഇയാള്‍ ഇരുന്നെങ്കിലും ശ്വാസതടസ്സം നേരിട്ടതോടെ പുറത്തിറങ്ങുകയായിരുന്നു. പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. കാര്‍ പൂര്‍ണ്ണമായി കത്തിനശിച്ചു. പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി. അവര്‍ സുരക്ഷിതയായിരിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു. ധര്‍മപുരി ജില്ലയില്‍ നിന്നുള്ളവരാണ് ഡോക്ടറുടെ കുടുംബം.

Other News in this category4malayalees Recommends