ലണ്ടന്‍ ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷം ഗംഭീരമാക്കി

ലണ്ടന്‍ ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷം ഗംഭീരമാക്കി
ലണ്ടന്‍ ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമക്കു മുന്നില്‍ വെച്ച് ഒഐസിസി യുകെ വൈസ് പ്രസിഡന്റ് ശ്രീ. അള്‍സ ഹാര്‍അലിയുടെ നേതൃത്വത്തില്‍ യുകെയിലെ വിവിധ റീജ്യണുകളില്‍ നിന്നുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചു കൊണ്ട് ഇന്ത്യയുടെ 74 മത് റിപ്പബ്ലിക് ദിനാഘോഷം വളരെ ഗംഭീരമായി നടത്തി .ഒഐസിസി യുകെ യുടെ ജനറല്‍ സെക്രട്ടറി ശ്രീ. ഷാജീ അനന്ദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടി വന്ദേ മാതര ഗാനാലാപനത്തോടെ തുടങ്ങി മഹാത്മാവിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

May be an image of 11 people, people standing, outdoors and text that says "OICC UK NATIONAL COMMITTE"



തുടര്‍ന്ന് പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒഐസിസി ട്രഷാറര്‍ ശ്രീ. ജവഹര്‍ലാല്‍ സ്വാഗതം ചെയ്തു

റിപ്പബ്ലിക് ദിന സന്ദേശവുമായി ഒഐസിസിയുകെ വൈസ് പ്രസിഡന്റ് സുജു ഡാനിയേല്‍, യൂറോപ്പ് കോഡിനേറ്റര്‍, സുനില്‍ രവീന്ദ്രന്‍, സണ്ണി ലൂക്കോസ്, അഷറഫ് ക്രോയിഡന്‍, സാജു മണക്കുഴി എന്നിവര്‍ എത്തി.


May be an image of 6 people, people standing and outdoors

തുടര്‍ന്ന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് റീജണല്‍ നേതാക്കന്‍മാരായ, യഹിയാ അന്നശ്ശേരി, ബാബു പുറുഞ്ചു, മണികണ്ഠന്‍ കൊടുമണ്‍, ബോബി ആന്റണി, അജിത് കുമാര്‍, രാജന്‍ പടിയില്‍ എന്നിവര്‍ സംസാരിച്ചു.ഒഐസിസിയുടെ വിദ്യാര്‍ത്ഥിയൂണിയന്‍ നേതാക്കന്മാരായ രാജീവ്, ജിന്‍സണ്‍, റുഷ്ത്തു, സിയോണ്‍, എന്നി യുവനേതാക്കളുടെ സാന്നിദ്ധ്യം പരിപാടിയെ കൂടുതല്‍ ധന്യമാക്കി.

May be an image of 9 people, people standing and outdoors


പരിപാടിയുടെ വിജയത്തിലേക്ക് ശ്രീ. അപ്പാ ഗഫൂറിന്റെ കോര്‍ഡിനേഷന്‍ പരിപാടിയുടെ വിജയത്തിന് വഴിതെളിച്ചു റിപ്പബ്ലിക്ക് ദിന പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ശ്രീ. അപ്പാ ഗഫൂര്‍ നന്ദി പറഞ്ഞു.

May be an image of 11 people, people standing, the Tower of London and outdoors

ദേശീയ ഗാനാലാപനത്തോടെ പരിപാടി സമാപിച്ചു. എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ലഘു ഭക്ഷണം കൊടുത്ത് യോഗം പിരിഞ്ഞു.





Other News in this category



4malayalees Recommends