ഷാരൂഖ് നട്ടെല്ലുള്ള മനുഷ്യന്‍, നിശബ്ദനായി ഇരുന്ന് സ്‌ക്രീനിലൂടെ സംസാരിച്ചു: അനുരാഗ് കശ്യപ്

ഷാരൂഖ് നട്ടെല്ലുള്ള മനുഷ്യന്‍, നിശബ്ദനായി ഇരുന്ന് സ്‌ക്രീനിലൂടെ സംസാരിച്ചു: അനുരാഗ് കശ്യപ്
സിനിമയ്‌ക്കെതിരെയും വ്യക്തിപരമായും നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് ഷാരൂഖ് ഖാന്‍ സ്‌ക്രീനിലൂടെ മറുപടി കൊടുത്തെന്ന് അനുരാഗ് കശ്യപ്. ഏറ്റവും ശക്തമായ നട്ടെല്ലുള്ള മനുഷ്യന്‍ എന്നാണ് അനുരാഗ് കശ്യപ് ഷാരൂഖിനെ വിശേഷിപ്പിച്ചത്.

പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് മടങ്ങിവരുന്നു. അതിലുപരി പ്രേക്ഷകര്‍ സിനിമകളിലേക്ക് തിരിച്ചെത്തി ഡാന്‍സ് കളിക്കുന്നു. ആ ഉന്മേഷം മനോഹരമാണ്. ഈ ആനന്ദം കുറച്ചുകാലമായി ഇല്ലായിരുന്നു. ഇത് ഒരു സാമൂഹ്യരാഷ്ട്രീയ ഉന്മേഷം കൂടിയാണ്. അത് ഒരു പ്രസ്താവന നടത്തുന്നത് പോലെയാണ്.

ശക്തമായ നട്ടെല്ലുള്ള മനുഷ്യനാണ് ഷാരൂഖ് ഖാന്‍. ഇതെല്ലാം സംഭവിച്ചിട്ടും ഷാരൂഖ് നിശബ്ദനായിരുന്നു. എന്നാല്‍ സ്ഥിരതയോടെ, സത്യസന്ധതയോടെ അദ്ദേഹം സ്‌ക്രീനില്‍ സംസാരിച്ചു. അത് മനോഹരമാണ്. അദ്ദേഹം സ്‌ക്രീനില്‍ ഉറക്കെ സംസാരിച്ചു. അദ്ദേഹം എന്താണ് നമ്മളെ പഠിപ്പിക്കുന്നതെന്ന് എനിക്ക് മനസിലായി.

സ്വന്തം ജോലിയിലൂടെ സംസാരിക്കൂ, അല്ലാതെ അനാവശ്യമായി സംസാരിക്കേണ്ടെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. അദ്ദേഹം ആരാണെന്നും എന്താണെന്നും ഇപ്പോള്‍ കാണാന്‍ കഴിയും എന്നാണ് അനുരാഗ് കശ്യപ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

സംഘപരിവാറിന്റെ ബഹിഷ്‌കരണാഹ്വാനത്തിനിടെ തിയേറ്ററുകളിലെത്തിയ പഠാന്‍ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.
Other News in this category



4malayalees Recommends