ലിമ, ചരിത്രം തിരുത്തികുറിച്ചു ,ജോയ് അഗസ്തിയുടെ പുതുമയാര്‍ന്ന കരോള്‍ പരിപാടി കാണികളെ ആവേശം കൊള്ളിച്ചു .സമരണികയും ജന സാന്നിധ്യവും ചര്‍ച്ചയായി

ലിമ, ചരിത്രം തിരുത്തികുറിച്ചു ,ജോയ് അഗസ്തിയുടെ പുതുമയാര്‍ന്ന കരോള്‍ പരിപാടി കാണികളെ ആവേശം കൊള്ളിച്ചു .സമരണികയും ജന സാന്നിധ്യവും ചര്‍ച്ചയായി
രണ്ടു ദശാബ്ദകാലത്തിന്റെ മികവിലൂടെ കടന്നുപോകുന്ന .ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA )യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷവും സുവനീയര്‍ പ്രകാശനവും ലിവര്‍പൂള്‍ മലയാളി ചരിത്രത്തില്‍ പുതിയ ഒരു അദ്ധ്യായം എഴുതിച്ചേര്‍ത്തു. 800 മലയാളികള്‍ ഒത്തുകൂടിയ ഇത്തരം ഒരു പരിപാടി ലിവര്‍പൂളില്‍ നടന്നിട്ടില്ല എന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തി .പരിപാടി അവസാനിച്ചശേഷം അഭിനദ്ധനകളുടെ പെരുമഴയായിരുന്നു എന്ന് ഭാരവാഹികള്‍ പറഞ്ഞു .

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 5 മണിക്കു തുടക്കം കുറിച്ച പരിപാടി രത്രി 9 .30 വരെ തുടര്‍ന്നു ,പരിപാടിയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഇലക്ടിക് സ്‌കൂട്ടറില്‍ എത്തിയ ജോയ് അഗസ്തിയുടെ ക്രിസ്തുമസ് പാപ്പയും ക്രിസ്തുമസ് കരോളും ആയിരുന്നു .മലയാളി ,ഇംഗ്ലീഷ് ,പെണ്‍കുട്ടികള്‍ നടത്തിയ മനോഹരമായ ഡാന്‍സുകള്‍ കണ്ട് കാണികള്‍ നിലക്കാതെ കരഘോഷം തീര്‍ത്തു .കൂടാതെ യു കെയിലെ വിവിധ കലാകാരന്‍മാരുടെ ഒരു വലിയ നിരയാണ് പരിപാടിയില്‍ അണിനിരന്നത് .

മുന്‍ ബ്രിസ്റ്റോള്‍ ബ്രാന്‍ഡി സ്റ്റോക്ക് മേയര്‍ ടോം ആദിത്യയും യുക്മ പ്രസിഡന്റ് ഡോക്ടര്‍ ബിജു പെരിങ്ങാത്തറയും പരിപാടിയില്‍ മുഖ്യ അതിഥികളായായിരുന്നു. ക്ഷണിക്കപ്പെട്ട വ്യക്തികളും ലിമ കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് നിലവിളക്കുകൊളുത്തികൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കമിട്ടത്.


ചടങ്ങിലെ ഏറ്റവും അകര്‍ഷണിയമായ പരിപാടി സ്മരണിക പ്രകാശനമായിരുന്നു ഉന്നത നിലവാരം പുലര്‍ത്തുന്ന സാഹിത്യകാരന്മാര്‍ മുതല്‍ സമൂഹത്തിലെ സാധാരണക്കാര്‍ വരെ സ്മരണികയില്‍ തൂലിക ചലിപ്പിച്ചിട്ടുണ്ട്.. ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ച ബിജു ജോര്‍ജിന്റെയും ടീമിന്റെയും അശ്രാന്ത പരിശ്രമം ഒന്നുമാത്രമാണ് സ്മരണിക വിജയത്തില്‍ എത്തിക്കാന്‍ കരണമായത്.

2000 ത്തോട് കൂടി ലിവര്‍പൂളില്‍ എത്തിയ മലയാളി കുടിയേറ്റത്തിന്റെ ഒരു ചരിത്രനാവാരണം കൂടിയാണ് സ്മരണിക ...സ്മരണികയുടെ പ്രകാശനം ടോം ആദിത്യ ഡോക്ടര്‍ ബിജു പെരിങ്ങാത്തറക്കു നല്‍കികൊണ്ട് നിര്‍വഹിച്ചു . പരിഷ്‌കരിച്ച ലിമ വെബ്‌സൈറ്റിന്റെ ഉത്ഘാടനം യുക്മ പ്രസിഡണ്ട് ഡോക്ടര്‍ ബിജു പെരിങ്ങാത്തറ നിര്‍വഹിച്ചു ലിവര്‍പൂളിലെ പ്രൗഡഗംഭിരമായ നോസിലിഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത് .

ചടങ്ങില്‍വച്ചു സമൂഹത്തിന്റെ വിത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച മാത്യു അലക്‌സാണ്ടര്‍ ,ഷെറിന്‍ ബേബി ,ജോര്‍ജ് ജോണ്‍ ,വിനോദ്, വര്‍ഗീസ് , ടോം ജോസ് തടിയംപാട് എന്നിവരെ ആദരിച്ചു .

പരിപാടികള്‍ക്ക് ലിമ സെക്രട്ടറി സോജന്‍ തോമസ് ,സ്വാഗതം ആശംസിച്ചു ,പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് അധ്യക്ഷനായിരുന്നു ,ട്രഷര്‍ ജോസ് മാത്യു നന്ദിയും പ്രകാശിപ്പിച്ചു ,പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടായിരുന്നു .പങ്കെടുത്ത എല്ലാവര്ക്കും മനസില്‍സൂക്ഷിക്കാന്‍ കഴിയുന്ന ഒരു പരിപാടിയായി ലിമയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷവും സുവനീയര്‍ പ്രകാശനവും മാറി എന്നതില്‍ സംശയമില്ല .


ടോം ജോസ് തടിയംപാട് .







Other News in this category



4malayalees Recommends