ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ നഗ്നതാ പ്രദര്‍ശനം ; വനിതാ ഡോക്ടറുടെ പരാതിയില്‍ അറസ്റ്റ്

ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ നഗ്നതാ പ്രദര്‍ശനം ; വനിതാ ഡോക്ടറുടെ പരാതിയില്‍ അറസ്റ്റ്
ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ വനിതാ ഡോക്ടര്‍ക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി മുഹമ്മദ് സുഹൈദിനെയാണ് അറസ്റ്റ് ചെയ്തത്. തൃശൂരിലെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ആറന്‍മുള സ്വദേശിനിയായ വനിതാ ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ്.

ഇ സഞ്ജീവനി കണ്‍സള്‍ട്ടേഷന് ഇടയിലാണ് സഹൈദ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. രോഗ വിവരങ്ങള്‍ ചോദിക്കുന്നതിനിടെ പ്രതി പെട്ടെന്ന് എഴുന്നേറ്റ് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. വനിതാ ഡോക്ടര്‍ക്ക് നേരെ മിനിറ്റ് നേരം യുവാവ് നഗ്നത കാട്ടി.സ്‌ക്രീന്‍ ഷോട്ട് ഡോക്ടര്‍ പൊലീസിന് കൈമാറി.

ദൃശ്യങ്ങള്‍ സീ ഡാക്കില്‍ നിന്നു തെളിവായി ശേഖരിക്കും. മറ്റു രണ്ടു ഡോക്ടര്‍മാരുടെ അപ്പോയ്ന്‍മെന്റ് കൂടി സുഹൈദ് എടുത്തിരുന്നു, അവര്‍ പുരുഷ ഡോക്ടര്‍മാര്‍ ആയിരുന്നു. ഓണ്‍ലൈനില്‍ എത്തിയപ്പോള്‍ തന്നെ യുവാവ് രഹസ്യ ഭാഗം പ്രദര്‍ശിപ്പിക്കുകയായിരുന്നു എന്നും പരാതിയിലുണ്ട്. കോവിഡ് കാലത്താണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനായി ഇ സഞ്ജീവനി പോര്‍ട്ടല്‍ തുടങ്ങിയത്. അതിലാണ് ഇത്തരത്തിലൊരു അതിക്രമം നടന്നത്.

Other News in this category4malayalees Recommends