പ്രണയത്തില്‍ നിന്നും പിന്മാറി; നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു, 23കാരന്‍ അറസ്റ്റില്‍

പ്രണയത്തില്‍ നിന്നും പിന്മാറി; നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു, 23കാരന്‍ അറസ്റ്റില്‍
പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു. രാധാപുരം ജില്ലയിലെ വില്ലുപുരത്താണ് ദാരുണ സംഭവം അരങ്ങേറിയത്. ധരണിയെന്ന യുവതി (23)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ മുന്‍ കാമുകന്‍ മധുപാക്കം സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

ധരണിയും മധുപാക്കം സ്വദേശിയായ ഗണേഷും തമ്മില്‍ 5 വര്‍ഷമായി പ്രണയത്തിലായിരുന്നു. ലഹരിക്കടിമയും അക്രമ സ്വഭാവവുമുള്ള ഗണേഷുമായുള്ള ബന്ധം കഴിഞ്ഞ വര്‍ഷമാണ് ധരണി അവസാനിപ്പിച്ചത്. തുടര്‍ന്ന് നഴ്‌സിങ് പഠനത്തിനായി ചെന്നൈയിലേക്ക് പോവുകയും ചെയ്തു. ധരണിക്ക് അമ്മ മാത്രമാണുള്ളത്.

ഫെബ്രുവരിയില്‍ ലീവിനെത്തിയ ധരണിയെ കാണാന്‍ ഗണേഷ് പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. വ്യാഴാഴ്ച രാത്രി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ ചെന്നൈയിലേക്ക് പോയതായി ധരണി ഗണേഷിനെ അറിയിച്ചു. എന്നാലിത് കള്ളമാണെന്ന് ഗണേഷ് അറിഞ്ഞു.

തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് വീടിന് പുറത്തിറങ്ങിയ ധരണിയെ ഗണേഷ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ ഗണേഷിനെ രണ്ട് മണിക്കൂറിനകം തിരുകനൂരില്‍വച്ച് പോലീസ് പിടികൂടി. ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Other News in this category4malayalees Recommends