അവശ്യ സാധനങ്ങള്‍ക്ക് 70 ശതമാനം വരെ വില കുറയ്ക്കും

അവശ്യ സാധനങ്ങള്‍ക്ക് 70 ശതമാനം വരെ വില കുറയ്ക്കും
ചിക്കന്‍, മുട്ട എന്നിവയുടെ വില വര്‍ധനയ്ക്ക് പിന്നാലെ മറ്റ് അവശ്യ വസ്തുക്കള്‍ക്കും വില വര്‍ധിക്കുമെന്ന ആശങ്ക വേണ്ടെന്ന് സാമ്പത്തിക മന്ത്രാലയം. റംസാന്‍ കാലത്ത് അടിസ്ഥാന അവശ്യ സാധനങ്ങള്‍ക്ക് 70 ശതമാനം വരെ വില കുറയ്ക്കാനുള്ള ശ്രമം തുടങ്ങി. വിപണിയില്‍ വില സ്ഥിരത ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വ്യത്യസ്ത കമ്പനികളുടെ അവശ്യ സാധനങ്അങള്‍ വിപണിയില്‍ ലഭ്യമാണ്. വിലക്കുറവുള്ള വസ്തുക്കള്‍ തിരഞ്ഞെടുക്കാന്‍ ഇതുവഴി കഴിയും. 13 ശതമാനമാണ് കോഴിക്കും മുട്ടയ്ക്കും വില വര്‍ധിച്ചത്. ഇതു താല്‍ക്കാലികമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Other News in this category



4malayalees Recommends