ഏഴാമത് വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം ജൂലൈ 15ന് ; ഗ്രേറ്റ് ബ്രിട്ടന്‍ രൂപത തീര്‍ത്ഥാടന സര്‍ക്കുലര്‍ പുറത്തിറക്കി

ഏഴാമത് വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം ജൂലൈ 15ന് ; ഗ്രേറ്റ് ബ്രിട്ടന്‍ രൂപത തീര്‍ത്ഥാടന സര്‍ക്കുലര്‍ പുറത്തിറക്കി
ആഗോള കത്തോലിക്കാ സഭയിലെ പ്രശസ്തവും ഇംഗ്ലണ്ടിലെ നസ്രേത് എന്നറിയപ്പെടുന്ന പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ വാല്‍സിംഗ്ഹാം കാത്തലിക് ബസിലിക്കയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് തീര്‍ത്ഥാടന തിരുന്നാള്‍ ജൂലൈ 15ന് ശനിയാഴ്ച നടത്തപ്പെടും.

വാല്‍സിങ്ഹാം തീര്‍ത്ഥാടന തിരുന്നാളിന്റെ ഏഴാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടുള്ള വിവിധ ശുശ്രൂഷകളുടെ വിവരങ്ങളും സമയ ക്രമങ്ങളും ഉള്‍പ്പെടുത്തി രൂപത സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചു.

ബ്രിട്ടനിലെ എല്ലാ സീറോ മലബാര്‍ ഇടവകകളിലും അടുത്ത് അര്‍പ്പിക്കുന്ന ദിവ്യബലികള്‍ക്ക് ശേഷം സര്‍ക്കുലര്‍ വായിക്കുന്നതായിരിക്കും.

മരിയ ഭക്തരായ ആയിരങ്ങള്‍ പതിവായി പങ്കെടുക്കുന്ന തീര്‍ത്ഥാടനം കോവിഡ് മഹാമാരിയില്‍ തടസ്സപ്പെട്ടെങ്കിലും പുനരാരംഭിക്കപ്പെട്ട തീര്‍ത്ഥാടനത്തില്‍ വലിയ ആവേശത്തോടെയാണ് സീറോ മലബാര്‍ സഭ വിശ്വാസികള്‍ കാത്തിരിക്കുന്നത്.

Other News in this category4malayalees Recommends